ബിഗ് ബോസില്‍ എത്തും മുമ്പേ മണിക്കുട്ടനും സൂര്യയും അടുപ്പത്തില്‍,പഴയ ഫോട്ടോ
മികച്ച പ്രേക്ഷക പിന്തുണയുമായാണ് ബിഗ് ബോസ് സീസണ് 3 മുന്നേറുന്നത്.കുട്ടികളടക്കമുള്ള കുടുംബം ഈ ഷോയുടെ ആരാധകരായി എന്നുളളതാണ് സത്യം.ഈ എപ്പിസോഡിലുള്ള ഒരു അമ്മച്ചിയെ ഒഴികെ ബാക്കി എല്ലാവരേയും ഏറ്റെടുത്തു കഴിഞ്ഞു പ്രേക്ഷകര്‍.വീക്കെന്റില്‍ പ്രത്യക്ഷപ്പെടാറുള്ള ബിഗ് ബോസ്,മോഹല്‍ ലാല്‍ ഒരു ചോദ്യം എടുത്തിട്ടു.ബിഗ് ബോസ് ഹൗസില്‍ ആരെയും അറിയിക്കാതെ സൂര്യ സ്നേഹിക്കുന്ന ഒരാളുണ്ട്.ആരാണതെന്ന് പറയാന്‍ പറഞ്ഞ് ചെറിയ ബോംബിട്ടു.
സൂര്യ ക്യാമറയെ നോക്കി പറഞ്ഞത് എനിക്ക് ഒരാളെ വലിയ ഇഷ്ടമാണെന്നായിരുന്നു.അതിന്റെ പിന്നാലെയായിരുന്നു ലാലേട്ടന്റെ ചോദ്യം.അതിന് മറുപടിയായി സൂര്യ പറഞ്ഞത്.മറ്റാരോടും പറയാതെ താന്‍ സൂക്ഷിക്കുന്നത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്നായിരുന്നു.ഇഷ്ടം മാത്രമല്ല ഒപ്പം ബഹുമാനവും ആ ആളോട് ഉണ്ടെന്നും സൂര്യ ലാലേട്ടനോട് പറഞ്ഞു.അതിന് പിന്നാലെ അത് മണിക്കുട്ടനാണെന്ന് ആരാധകര്‍ കണ്ടുപിടിച്ചു.മാത്രമല്ല ഇരുവരും പിരിചയപെടുന്നത് ബിഗ് ബോസ് ഹൗസില്‍ വെച്ചല്ലായെന്നും മുമ്പ് ഹാര്‍ട്ട് ബീറ്റ്സ് എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചവരാണെന്നും പറയുന്നതോടൊപ്പം പഴയകാല ചിത്രങ്ങളും സൂര്യയുടേയും മണികുട്ടന്റെയും പോസ്റ്റും ചെയ്തിട്ടുണ്ട്.
പിന്നെയെല്ലാം അഭിനയമായതുകൊണ്ട് എങ്ങനെ വേണമെങ്കിലുമെടുക്കാം.ഈ ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരം തോമസ്സ് ജെയിംസ് എന്ന മണിക്കുട്ടനാണ്.