മലയാളത്തിലെ പ്രിയനടി മേനക സുരേഷ് തിരുവനന്തപുരത്ത് മത്സരിക്കുന്നു
ഭര്‍ത്താവായ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ബിജെപിയുടെ അനുഭാവി മാത്രമല്ല നല്ല പ്രവര്ത്തകന് കൂടിയാണ്.നിരവധി സന്ദര്‍ഭങ്ങളില്‍ അദ്ദേഹം അത് തുറന്ന് പറഞ്ഞിട്ടുണ്ട്.പല സിനിമ താരങ്ങളും ഇന്ന് മുഖപടം മാറ്റി തങ്ങളുടെ രാഷ്ട്രീയ കൊടിയുടെ നിറം വ്യക്തമാക്കി മുന്നോട്ട് വരികയാണ്.സിനിമയില്‍ നിന്നുള്ള പ്രമുഖരായിട്ടുള്ളവര്‍,എം പിമാരായും, എം എല്‍ എ മാരായും ജനങ്ങളെ സേവിക്കുന്നുണ്ട് എന്ന് പറഞ്ഞു നടക്കുന്നുണ്ട്.അതില്‍ ചില വ്യാജന്മാരുമുണ്ട്.തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ജനത്തോടടുക്കുന്നവര്.
സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി എം പിയാണ് .നടന്മാരായ മുകേഷും ഗണേഷും എം എല്‍ എ മാരാണ്.ജഗദീഷ് ,ഭീമന് രഘു എന്നിവര്‍ മത്സരിച്ചു തോറ്റവരാണ്.ഒരിക്കല്‍ ജയിച്ചും ഒരിക്കല്‍ തോറ്റും നിക്കുന്ന താരമാണ് നടന് ഇന്നസെന്റ്.താരങ്ങളുടെ പട്ടികയിലേക്കിതാ ഒരു താര റാണി കൂടി എത്തിയിരിക്കുന്നു.മലയാളത്തിന്റെ പ്രിയ നടിയായ മേനക സുരേഷ് ആണ് തിരുവനന്തപുരത്തെ ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി അത്രെ. ഏത് സീറ്റാണെന്നറിയില്ല.മത്സരിക്കുകയാണെങ്കില്‍ നടിയും മകളുമായ കീര്‍ത്തി സുരേഷും പ്രചാരണത്തിനിറങ്ങുമെന്നാണ് കേള്‍ക്കുന്നത്.എന്തായാലും സിനിമ കുടുംബത്തില്‍ നിന്നും വരുന്ന താരങ്ങളെയും നമുക്ക് സ്വാഗതം ചെയ്യാം.വോട്ടു രേഖപ്പെടുത്തി വിജയിപ്പിക്കാം.ആര് വിജയിച്ചാലും അത് നാടിന് നന്മ ചെയ്യുന്നവരും,നാട്ടുകാരുടെ ക്ഷേമം കണ്ടു പ്രവര്‍ത്തിക്കുന്നവരുമായാല്‍ മതി.
ഇലക്ക്ഷന് അടുത്തപ്പോള്‍ ഒരു സീറ്റിനുവേണ്ടി ഓടി നടന്ന ധര്‍മജനെ നമ്മള് കണ്ടു.പിന്നാലെ സീറ്റു കിട്ടിയാല്‍ മത്സരിക്കാമെന്ന് പറഞ്ഞ് രമേഷ് പിഷാരടിയുമുണ്ട്.കഴിഞ്ഞ ദിവസം തമിഴ് നടന് സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.