ബിഗ്ഗ് ബോസില്‍ 100 ദിവസം നിന്ന് കളം കാലിയാക്കിയപ്പോള്‍ നടി ലക്ഷ്മി പ്രിയക്ക് കിട്ടിയത് 30 ലക്ഷം……
![](https://filmcourtonline.com/wp-content/uploads/2022/07/lakshmi-priya.jpg)
ഒരുപാട് അനുഭവിച്ച നടിയാണ് ലക്ഷ്മിപ്രിയ, അവരെ മോഹന്‍ലാല്‍ ബിഗ്ബോസിലെത്തിച്ചപ്പോള് പ്രതീക്ഷകളും ഉയര്‍ന്നു, ഉത്തരവാദിത്തമുള്ള മത്സരാര്‍ത്ഥിയായി അവര്‍ ബിഗ്ഗ് ബോസ്സ് ഹൗസില്‍ നിന്നത് മത്സരം അവസാനിക്കുന്ന നൂറാം ദിനം വരെയാണ്, ഒന്നാം സ്ഥാനം കിട്ടുമെന്ന പ്രതീക്ഷ അവര്‍ക്കില്ലായിരുന്നു എന്നുവേണം ഷോയിലെ ഓരോ രംഗവും മനസ്സിരുത്തി കണ്ടാല്‍ മനസ്സിലാക്കുക.
അവര്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞവരോട് വളരെ മാന്യമായും തന്നോട് കയര്ത്തവരോട് അതി ക്രൂരവുമായാണ് പെരുമാറിയത് മാത്രമല്ല പലപ്പോഴും വൈകാരികമായ നിമിഷങ്ങളില്‍ അവര്‍ പൊട്ടിക്കരയുകയായിരുന്നു. എന്തായാലും മത്സരം പൂര്‍ത്തിയാക്കി അവര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതും തന്റെ മകളെയും ഭര്‍ത്താവിനെയും ആലിംഗനം ചെയ്യുന്നതും നൊമ്പരകാഴ്ചയാണോ സ്നേഹം തുളുമ്പുന്ന കാഴ്ചയാണോ എന്നുവരെ തോന്നിപോകും, വന്നിറങ്ങിയ ഉടനെ മകളെ ആലിംഗനം ചെയ്ത ലക്ഷ്മി തന്റെ ഐശ്വര്യമായ ഭര്‍ത്താവിന്റെ പാദങ്ങള്‍ തൊട്ടുവണങ്ങിയാണ് ഹൃദയത്തിലേക്ക് ചേര്‍ത്ത് പിടിച്ചത്, ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്..
ഇസ്ലാം മതത്തില്‍ നിന്ന് ഹിന്ദുമതത്തിലെത്തിയ ലക്ഷ്മിക്ക് നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയാകേണ്ടി വന്നിട്ടുണ്ട്, എന്നാല്‍ തന്റെ ആശയങ്ങളെയോ പറഞ്ഞവാക്കുകളെ ഒരു ഭീഷണിക്ക് മുന്നിലും അടിയറവു വെക്കാത്ത ആ ധീരതയാണ് അവരെ നൂറു ദിവസം ബിഗ്ഗ് ബോസ്സ് വീടിന്റെ അമരക്കാരിയായി നിര്‍ത്തിയതും അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു ലക്ഷ്മി പ്രിയ നിങ്ങള്‍ കരുത്തയാണ് ഇനിയും വിജയം നിങ്ങള്‍ക്കൊപ്പമുണ്ടാകും. FC