ബിഗ് ബോസ് അടുക്കളയില്‍നിന്ന് സജ്നയെ പുറത്താക്കി നോബി,കാരണം ഭാഗ്യലക്ഷ്മി
എത്ര വേഗമാണ് ദിവസങ്ങള്‍ പോയതെന്നറിയണമെങ്കില് ബിഗ് ബോസ് കണ്ടാല്‍ മതി.25ാം ദിവസത്തെ സുപ്രഭാതം അത്ര ശുഭകരമല്ല.ഇതിലെ മത്സരാര്‍ത്ഥിയായ ശ്രീമതി സജ്നയ്ക്ക് രാവിലെ ഉണര്‍ന്ന് കിച്ചണില്‍ വന്നപ്പോള്‍ ഷോയിലെ അമ്മച്ചി അടുക്കള പണി തുടങ്ങി കഴിഞ്ഞു.സജ്ന അതില്‍ കയറി ഇടപെട്ടു.നിങ്ങള്‍ ഉണ്ടാക്കുന്നതെന്താണെന്നും കഞ്ഞിയാണെങ്കില്‍ എനിക്ക് വേണ്ടെന്നും,നിങ്ങളുടെ ഇഷ്ടത്തിനല്ല കാര്യങ്ങള്‍ നടത്തേണ്ടത് ബാക്കിയുള്ള ആളുകള്‍ക്ക് കൂടി ഇഷ്ടമുള്ളതും വായ്ക്ക് രുചിയുളളതും ഉണ്ടാക്കണമെന്നൊക്കെ പറഞ്ഞു.വഴക്കടിക്കാനേ അറിയാത്ത ഭാഗ്യ ലക്ഷ്മി പറഞ്ഞു എനിക്ക് ഒന്നിനും വയ്യ,ക്യാപ്റ്റന്റെ നിര്‍ദേശമാണ് കഞ്ഞി.അതനുസരിച്ചാണ് ഞാന്‍ പണിയെടുക്കുന്നത്.അവരെ കൂട്ടികൊണ്ടുവരാം.അങ്ങനെ അവര്‍ ഉറങ്ങുന്ന സ്ഥലത്ത് ചെന്ന് , ഒന്ന് വരു ചെറിയൊരു പ്രശ്നം അടുക്കളയിലെന്നു പറഞ്ഞ് കൂട്ടികൊണ്ട് വരുന്നു.അങ്ങനെ കമ്മിറ്റിയായി ചര്‍ച്ചയായി. അവസാനം തന്റെ ഇഷ്ടത്തിന് കൂടിയുള്ളത് വേണമെന്ന് പറഞ്ഞ സജ്നയ്ക്ക് അടുക്കളയില്‍ കയറാന്‍ കഴിയാത്ത അവസ്ഥയായി.
ക്യാപ്റ്റന്‍ നോബിയും കിടിലന്‍ ഫിറോസും ഇടപെട്ടതോടെ തനിക്ക് നീതി ലഭിക്കുന്നില്ല.ഭാഗ്യത്തോട് പക്ഷപാതം കാണിക്കുന്ന ക്യാപ്റ്റന്‍ ആണെങ്കില്‍ അതിന്റെ അന്തസും മാന്യതയും കാണിക്കണമെന്ന് സജ്ന പറയുന്നുണ്ട്.എല്ലാത്തിലും കൈകടത്തി ഭരണം നടത്തുകയാണ് ഭാഗ്യലക്ഷ്മി സജ്ന പറയുന്നു.പാവം സജ്ന.