105 വയസില്‍ അരങ്ങൊഴിഞ്ഞ് ഗുരു ചേമഞ്ചേരി
9 പതിറ്റാണ്ടില്‍ അധികം കാലം നീണ്ടു നിന്ന കലാ സപര്യക്കാണ് തിരശീല വീണത്.കഥകളിയില്‍ ആകൃഷ്ടനായി ബാല്യത്തില്‍ ഗുരു കരുണാകരന് ആശാന്റെ ശിഷ്യത്വം സ്വീകരിച്ചതോടെ തുടങ്ങിയ അരങ്ങു ജീവതത്തിന്റെ കളി വിളക്കണഞ്ഞു.നൃത്ത കലയോടുളള അടങ്ങാത്ത അഭിനിവേഷം ബാല സരസ്വതിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതിലേക്കെത്തി . തുടര്‍ന്നങ്ങോട്ട് കഥകളിയും ഒപ്പം നൃത്ത ചുവടുകളും.തലശ്ശേരിയിലും പൂക്കാട്ടിലും ചേലിയയിലും നൃത്ത വിദ്യാലയങ്ങള്‍.എണ്ണമറ്റ ശിഷ്യ പരമ്പരകള്‍.നാടിന്റെ ഗുരു ആയി.ഒടുവിന് രാജ്യം പത്മശ്രീ നല്കി ആദരിച്ചു.ഒടുവില്‍ 105ാം വയസില്‍ ധന്യമായ ആ ജീവിതം വിട പറയുമ്പോള്‍ നമിക്കുന്നു നാടാകെ. ഒപ്പം നമ്മളും.