ഭാമയുടെ പ്രസവം കഴിഞ്ഞു,പെണ്‍കുഞ്ഞാണ് ഭര്‍ത്താവ് അരുണും കുടുംബവും…
ആരാധകര്‍ക്ക് നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിത ദാസാണ് ഭാമ എന്ന നടിയെ സമ്മാനിച്ചത്.കോലകുഴല്‍ വിളി കേട്ടോ രാധേ എന്ന ഗാനം തരംഗമായതോടെ ഭാമയും അതിലെ നായകന് വിനു മോഹനും ആരാധകരുടെ ഇഷ്ട താരമായി.ഭാമ മലയാളത്തില്‍ നിന്ന് തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ചതോടെ അവിടേയും ആരാധകരായി.2007 ല്‍ ആയിരുന്നു നിവേദ്യം റിലീസ് ആയത്.2018 ല്‍ ഖിലാഫത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ഭാമ സിനിമയില്‍ നിന്ന് അവധിയെടുത്തു.2020 ല്‍ ഗള്‍ഫില്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ വിവാഹം കഴിച്ചു.
നിരവധി ഹിറ്റ് സിനിമകള്‍ അഭിനയിച്ച താര സുന്ദരി വിവാഹം കഴിക്കുമ്പോള്‍ പ്രായം 30 വയസായിരുന്നു.ഇത്രയും വൈകിയത് സിനിമ തിരക്ക് കാരണം കൊണ്ടുതന്നെയായിരുന്നു.ഭാമയുടെ യഥാര്‍ത്ഥ പേര് രേഖിത ആര് കുറുപ്പ് എന്നാണ്.കോട്ടയം സ്വദേശിനിയായ ഭാമ വിവാഹ ശേഷം ഭര്‍ത്തവിനോടൊപ്പം ഗള്‍ഫില്‍ പോയി.അവിടുത്തെ ബിസിനസെല്ലാം നാട്ടിലേക്ക് മാറ്റി ഇവിടെ സെറ്റില്‍ഡ് ആവുകയായിരുന്നു.ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുമായ അരുണുമായി സൗഹൃദത്തിലായതിന് ശേഷമായിരുന്നു വിവാഹം.
എന്തായാലും ഇപ്പോള്‍ കുടുംബം നിറഞ്ഞ സന്തോഷത്തിലാണ്.അവര്‍ കാത്തിരുന്ന മാലഖ ഭൂമിയില്‍ പിറവിയെടുത്തിരിക്കുന്നു.ഭാമയുടെ സഹോദരിയാണ് പെണ് കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്.വാവയ്ക്കും അമ്മയ്ക്കും ആരോഗ്യ സൗഖ്യം നേരുന്നു.