മലയാളത്തിലെ പ്രമുഖ നടന് ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍-ആകെ നാണക്കേട്.
മലയാള സിനിമയെ മയക്കുമരുന്ന് ലോബി കൈപിടിയിലൊതുക്കി എന്ന് പറഞ്ഞ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി അതിന്റെ പേരില്‍ ചില യുവ നടന്മാര്ക്ക് ജയിലില്‍ കിടക്കേണ്ടിയും വന്നിട്ടുണ്ട്.ലഹരി പാര്‍ട്ടിക്കിടെ കൊച്ചിയില്‍ നടന്ന റെയ്ഡിലായിരുന്നു അറസ്റ്റും ജയിലും.
ഹാഷിഷ് എന്ന പേരിലറിയപ്പെടുന്ന സംവിധായകന് വരെയുണ്ട് മലയാള സിനിമയില്‍ എന്നതാണ് വിരോധാപാസം.ഇപ്പോഴിത മലയാളത്തിലെ ഒരു പ്രമുഖ നടന് അറസ്റ്റിലായിരിക്കുന്നു.CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകനും നടനുമായ ബിനീഷിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.മുമ്പ് ഇത്തരത്തില്‍ ഒരു സിനിമയില്‍ ബിനീഷ് അഭിനയിച്ചിട്ടുമുണ്ട്.ലഹരിക്കടത്തും അതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതുമെല്ലാം ഉണ്ടായിരുന്നു.അബ്രഹാം ലിങ്കണ് എന്നായിരുന്നു ചിത്രത്തിന്റെ പേര്.
അതേ അവസ്ഥയില്‍ ബിനീഷിനെ എത്തിച്ചിരിക്കുന്നത് ബാംഗ്ളൂരില്‍ നടന്ന ലഹരി റെയ്ഡിനിടെയാണ് അനൂപ് മുഹമ്മദ് നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തത്.അനൂപ് മുഹമ്മദും തൃശ്ശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രനും നടത്തിയ ലഹരി പാര്‍ട്ടികള്‍ക്ക് പണം മുടക്കിയത് ബിനീഷാണെന്നായിരുന്നു കണ്ടെത്തല്‍. ആറ് ലക്ഷം ഹോട്ടല്‍ തുടങ്ങാന്‍ കൊടുത്തു എന്ന് പറഞ്ഞെങ്കിലും 50 ലക്ഷമാണ് കൊടുത്തതെന്ന് ED കണ്ടെത്തി അതോടെ നിര്‍ത്താതെയുള്ള
ചോദ്യം ചെയ്യലിനൊടുവില്‍ ബിനീഷിനെ ED പൂട്ടുകയായിരുന്നു.
മലയാള സിനിമക്കും മലയാളികള്‍ക്കും നാണക്കേടായി ബിനീഷിന്റെ ഈ പ്രവര്‍ത്തി.ലഹരി മാഫിയ ഇല്ലാത്ത സിനിമ വരട്ടെ എല്ലാം അകത്ത് കിടക്കട്ടെ.
ഫിലീം കോര്‍ട്ട്.