വീണ്ടും സിനിമക്ക് നഷ്ടം-നടന്മാരായ നരേഷും മഹേഷും മരിച്ചിരിക്കുന്നു.രണ്ട് ദിവസത്തില്‍.
ഇന്ത്യന്‍ സിനിമക്കിത് കനത്ത നഷ്ടത്തിന്റെദിനങ്ങളാണ്.ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ എത്ര താരങ്ങളാണ് ഈ ഭൂ മുഖത്ത് നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.പലരും പല രീതിയിലാണ് മരണത്തിന് കീഴടങ്ങിയത്.
സുശാന്ത് സിങ്,ചിരഞ്ജീവി സര്‍ജ,ശബരി നാഥ്,സീരിയല്‍ നടി ശ്രാവണി അങ്ങനെ നീണ്ട ഒരു പട്ടിക തന്നെയുണ്ട്.അതിലേക്കിതാ 40 വര്‍ഷത്തോളം ഗുജറാത്തി സിനിമയുടെ അമരത്തുണ്ടായിരുന്ന മഹേഷ്, നരേഷ് എന്ന കനേഡിയന്‍ സഹോദരന്മാരാണ് രണ്ട്
ദിവസത്തെ ഇടവേളകളില്‍ മണ് മറഞ്ഞത്.ഗുജറാത്തി
ചലചിത്ര ലോകത്ത് വസന്തം വിരിച്ച താര സഹോദരങ്ങളായിരുന്നു മഹേഷും നരേഷും.
എന്നാല്‍ ആരാധകര്‍ക്ക് വേദന സമ്മാനിച്ചുകൊണ്ട് അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.ഗായകനും സംഗീത സംവിധായകനുമായ മഹേഷായിരുന്നു ആദ്യം മരണത്തിന് കീഴടങ്ങിയത്.83 വയസ്സ് പ്രായം.ആ മരണത്തിന്റെ ചടങ്ങുകള്‍ നടക്കുമ്പോള്‍ സഹോദരന് നരേഷ് കോവിഡ് ബാധയെ തുടര്‍ന്ന് അഹമ്മദാബാദ് യു.എന്‍ മേത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അത് കഴിഞ്ഞ് ആരോഗ്യ പ്രശ്നങ്ങളുമായി വീട്ടില്‍ കിടക്കുകയായിരുന്നു അതിനിടയില്‍ മരണമെത്തി നരേഷിനെയും തട്ടിയെടുത്തു. മുന്നൂറിലേറെ സിനിമകളില്‍ വേഷമിട്ട നരേഷിനെ ഗുജറാത്തിലെ
അമിതാബ് ബച്ചന് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കാറ്.
ബോളിവുഡിന്റെ മാസ്മരികതയില്‍ മുങ്ങിതാണ ഗുജറാത്തി സിനിമയെ ഉയര്‍ത്തികൊണ്ട് വന്നത് മഹേഷ്,നരേഷ് താര സഹോദരങ്ങളായിരുന്നു.സിനിമയിലെ പോലെ രാഷ്ട്രീയത്തിലും തിളങ്ങാന്‍ ഇരുവര്‍ക്കും
കഴിഞ്ഞു.
ഗുജറാത്തിലെ BJP MLAയായിരുന്ന പ്രധാന മന്ത്രി നരേന്ദ്ര
മോദി ഇവരുടെ മരണത്തില്‍ കടുത്ത ദു:ഖം രേഖപ്പെടുത്തി.മഹേഷ് നരേഷ് താര ദമ്പതികള്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ഫിലീം കോര്‍ട്ട്.