നടി ചിന്മയി തന്റെ ഇരട്ട കുട്ടികളുമായി ആരാധകരിലേക്ക്.. കണ്‍നിറയെ കാണുക കളിചിരികള്‍….
പ്രശസ്ത ഗായിക ചിന്മയി ശ്രീപദ മക്കള്‍ ജനിച്ച്, ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് തന്റെ ഇരട്ടക്കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിന്മയിക്കും ഭര്‍ത്താവും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനും ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ്. ഇരുവരുടെയും ഒന്നിലധികം ചിത്രങ്ങള്‍ ഗായിക കഴിഞ്ഞ ദിവസം പങ്കുവെച്ചിട്ടുണ്ട്. 2022 ജൂണിലാണ് ചിന്മയിക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ദൃപ്ത, ശര്വാസ് എന്നിങ്ങനെയാണ് ഇരുവരുടെയും പേരുകള്‍.
രണ്ടുപേരുടെയും ജന്മദിനത്തോടനുബന്ധിച്ചാണ് ഗായിക ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കോളില്‍ പിതാവിനെ കൗതുകത്തോടെ നോക്കി ചിന്മയിയുടെ കൈകളില്‍ ഇരിക്കുന്ന കുട്ടികളുടെ ഫോട്ടോയാണ് ആദ്യത്തേത്. പിന്നെ കുസൃതി കാണിച്ചും കളിച്ചും കൊച്ചരിപ്പല്ലുകള്‍ കാണിച്ചു ചിരിച്ചുമിരിക്കുന്ന കുരുന്നുകളുടെ നിരവധി ചിത്രങ്ങളുണ്ട്. ”ഇത് ഏറ്റവും വലിയൊരു അനുഗ്രഹമായിരുന്നു” എന്ന ക്യാപ്ഷനാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജൂണ്‍ 18 നായിരുന്നു ഇരുകുട്ടികളുടെയും ഒന്നാം പിറന്നാള്‍. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമെന്റുകള്‍ എഴുതിയിരിക്കുന്നത്.
കുട്ടികളുടെ മുഖം ആദ്യമായി കാണുന്നതിന്റെ ആവേശം ചിലരുടെ കുറിപ്പുകളിലുണ്ട്. ”എന്റെ ഹൃദയം നിറഞ്ഞു, ഇവരെത്രെ ക്യൂട്ട് ആണ്” എന്നൊരാള്‍ എഴുതിയപ്പോള്‍ ”അവരെ ഇരുവരെയും കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്നാണ്” മറ്റൊരാള്‍ കുറിച്ചത്. എന്റെ ഹൃദയം അലിഞ്ഞുപോകുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കമെന്റ്. ധാരാളം പേര് ചുവന്ന ഹൃദയത്തിന്റെ ചിഹ്നങ്ങളും കണ്ണുകളില്‍ സ്നേഹം നിറച്ച ഇമോജികളുമൊക്കെ ചിത്രങ്ങള്‍ക്ക് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. FC