മോഹന്‍ലാലിന്റെ നായിക സമീറയുടെ ഒന്‍പതു മാസം പ്രായമുള്ള മകള്‍ കട്ടിലില്‍ നിന്ന് വീണു.. താരം പറയുന്നത് ….
നടുക്കുന്ന പഴയൊരനുഭവം വിവരിക്കുകയാണ് നടി സമീറ റെഡി.. 2014-ലായിരുന്നു സമീറയുടേയും ബിസിനസ്സുകാരനായ അക്ഷയ് വര്ധയുടേയും വിവാഹം. എട്ടു വയസ്സുകാരന് ഹാന്‍സും നാല് വയസ്സുകാരി നൈറയുമാണ് മക്കള്‍, പാരന്റിങ്ങിനിടെ പറ്റിയ അബദ്ധങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് സമീറ.
രണ്ടാമത്തെ മകള്‍ക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ കട്ടില് നിന്ന് വീണുവെന്നും അന്ന് രാത്രി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വിവരിക്കാനാകില്ലെന്നും സമീറ പറയുന്നു. നൈറയ്ക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ അവള് കട്ടിലില്‍ നിന്ന് വീണു. അന്ന് ഞാന്‍ ആകെ പേടിച്ചുപോയി. ആ ചെറിയ ജീവന് നിലത്ത് വീഴാന്‍ കാരണം എന്റെ നോട്ടക്കുറവാണെന്ന് ഓര്‍ത്ത് അന്ന് രാത്രി മുഴുവന്‍ ഞാന്‍ കുറ്റബോധത്തില്‍ കഴിഞ്ഞു. വീഴ്ചയില്‍ കുഞ്ഞ് കരയുന്നു. ഒരു നല്ല അമ്മയല്ലല്ലോ എന്ന കുറ്റബോധത്തില്‍ ഞാന്‍ കരയുന്നു. തന്റെ ഭാഗത്തെ തെറ്റാണെന്ന് കരുതി മൂത്ത മകനും കരയുന്നു. ആകെ ബഹളം. അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഞാന്‍ ഡോക്ടറെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. കുഞ്ഞിന്റെ ഏതു ഭാഗം ഇടിച്ചിട്ടാണ് കരയുന്നത് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. എല്ലാം കഴിഞ്ഞു എന്ന് ഞാന്‍ കരുതി. എന്റെ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ പ്രശ്നമാകുന്ന എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതി. ആകെ പേടിച്ചാണ് അന്ന് രാത്രി കഴിഞ്ഞുപോയത്.
പേരന്റിങ് എന്നത് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. എന്തുചെയ്താലും അത് ശരിയാണോ എന്ന് ഇപ്പോഴും സംശയമാണ്. പിന്നെ ഒരു കുഞ്ഞിനെ നോക്കുക എന്നത് എളുപ്പമല്ല, മുലപ്പാലിന് വേണ്ടി, സ്വന്തം ജീവന് നിലനിര്‍ത്തുന്നതിന് വേണ്ടി നമ്മളെ ആശ്രയിക്കുകയാണ് കുഞ്ഞെന്നും സൈറ പറയുന്നു FC