നാറ്റിക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്തു ലഹരി കേസിലും കുടുങ്ങാം.. ശ്രീനാഥ് ഭാസിക്ക് മാപ്പുകൊടുത്തത്രെ അവതാരിക……
പരാതിയില്‍ എഴുതാന്‍ പറ്റാത്തത് വിളിച്ചു.. അവനു മാപ്പില്ല.. വിടില്ല ഞാനവനെ ഇങ്ങനെയെയൊക്കെ പറഞ്ഞു അതൊക്കെ കേട്ട് പോലീസ് പിന്നാലെ വിടാതെ കൂടി സകല രീതിയിലുള്ള കേസുകളും ചാര്‍ജ് ചെയ്തു എന്തിന് ലഹരിക്ക് അടിമയാണോ എന്ന് നോക്കാന്‍ മുടിയും രക്തവും മൂത്രവും എടുത്തു… നാറ്റിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു ഏകദേശം നാറി നാറാണക്കല്ലെടുത്തു നടന് ശ്രീനാഥ് ഭാസി നില്ക്കുമ്പോള് ഫുള്‍ സെറ്റില്‍മെന്റ് ആയത്രേ.. അപ്പൊ കേസന്വേഷിച്ച പോലീസ് ആരായി… അവരെ തീപ്പന്തമായി കണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പല നടീനടന്മാരും ആരായി..
നടന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്വലിക്കുമെന്നറിക്കുകയാണ് ഓണ്‍ലൈന്‍ ചാനല്‍ അവതാരക. പരാതി പിന്‍വലിക്കാന്‍ അവര്‍ അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജിയും അവതാരക ഒപ്പിട്ട് നല്കി. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. രണ്ട് ദിവസം മുമ്പ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
മുകളില്‍ പോയി പൊട്ടാത്ത വാണം വിട്ടത് പോലെയായി വെറും ചീറ്റല്‍ മാത്രം. FC