നടന് ദേവിന്റെ വിവാഹം ആഘോഷിച്ച് സോഷ്യല്‍ മീഡിയ-വധു റജീനയും ഹാപ്പി.
കോവിഡിനിടയില്‍ ഇനി ഒരാള്‍ക്കൂട്ട കല്ല്യാണത്തിന്
നിന്നിട്ട് കാര്യമില്ല എന്നറിഞ്ഞത് കൊണ്ടാണ് വേഗം
ആളെ കുറച്ച് കല്ല്യാണം നടത്താമെന്ന് കരുതിയ പ്പോള്‍ താരത്തിന്റെ കുടുംബത്തില്‍ ഒരു മരണം.അതോടെ ചെറിയ ആള്‍ക്കൂട്ടവും ചെറിയ ആഘോഷവും എന്നുള്ളത് കുറഞ്ഞ് വളരെ ലളിതമായ ചടങ്ങായി മാറി നടന് ദേവ് മോഹന്റെയും റജീനയുടെയും വിവാഹം.
പത്ത് വര്‍ഷത്തെ പ്രണയം വിവാഹത്തിലെത്തിയപ്പോള്‍ കാലം ആഘോഷങ്ങളെല്ലാം വെട്ടിക്കുറച്ച്കളഞ്ഞെങ്കിലും ദേവും റജീനയും സന്തോഷത്തില്‍ ആറാടുകയാണ്.പ്രണയത്തിന് 10 വയസ്സ്.അത് വിവാഹത്തിലേക്ക് എത്തിയത് വളരെ സന്തോഷത്തോടെ
കുടുംബവും ഏറ്റെടുത്തതാണ് വലിയ വിജയം.
ഇനി രണ്ട് പേര് മാത്രമല്ല രണ്ട് കുടുംബങ്ങളും ശക്തമായി നിലനില്‍ക്കുമല്ലൊ.കുറച്ച് ദിവസം മുമ്പ് ദേവ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ വിവാഹ വിവരവും റജീനയുടെ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.
സൂഫിയും സുജാതയും എന്ന ജയസൂര്യ ചിത്രത്തിലൂടെയാണ് ദേവ് താരമാകുന്നത്.ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന റെജീന മലപ്പുറം സ്വദേശിനിയാണ്.വിവാഹം കഴിഞ്ഞ വാര്‍ത്ത പുറത്ത് വിട്ട്കൊണ്ട് ദേവ് കുറിച്ചതിങ്ങനെ-
‘നീയെന്റെ ആത്മാവിന് വെളിച്ചം തന്നു.അതൊരു മുത്തശ്ശിക്കഥയല്ല.നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു.ക്ഷമയോടെ എനിക്ക് ചാരാനുള്ള തൂണായി ഒരു ജീവിതവും തന്നു.നീ എനിക്കൊപ്പം ഉണ്ടായിരുന്നു.എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ട്്കൊണ്ട് എന്നെ ഞാനാക്കിയ
നിമിഷങ്ങള്‍’.പോരെ ഒരു പെണ്ണിന് ഇതില്‍ കഴിഞ്ഞിനി എന്ത് വേണം.മംഗളാശംസകള്‍ നേരുന്നു.
ഫിലീം കോര്‍ട്ട്.