CID മൂസ രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍- ഭാവനയും ഒപ്പം മരണത്തിന് കീഴടങ്ങിയ നാല് താരങ്ങളും ഉണ്ടാകില്ല.
ദിലീപിന്റെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകളിലൊന്നാണ് CID മൂസ.17 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ അതില്‍ നാല് താരങ്ങളെ കാണാന്‍ നമുക്ക് സാധിക്കില്ല.ഒപ്പം നടി ഭാവനയെയും.
നാല് താരങ്ങള്‍ മരണത്തിന് കീഴടങ്ങിയതാണ്.പൂജ
മുറിയില്‍ പ്രാര്‍ത്ഥന നിരധയായിരുന്ന നടി സുകുമാരിയമ്മ നിലവിളക്കിലെ തിരിയില്‍ നിന്ന് സാരിയിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റായിരുന്നു മരണത്തിന് കീഴടങ്ങിയത്.കൊച്ചിന് ഹനീഫ ഹൃദയാഘാതത്തെ തുടര്‍ന്നും ഒടുവിലുണ്ണി കൃഷ്ണനും മുരളിയും അസുഖത്തെ തുടര്‍ന്നും മരണപ്പെടുകയായിരുന്നു.
എന്നാല്‍ ഭാവനയും ദിലീപും തമ്മില്‍ നടന്ന ചെറിയ ഒരു വലിയ പ്രശ്നമുള്ളതിനാല്‍ ഭാവനയെയും CIDമൂസയുടെ രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല.നടന് ദിലീപ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.17 വര്‍ഷത്തിന് ശേഷം ഇറങ്ങുന്ന രണ്ടാം ഭാഗം CID മൂസ ആനിമേഷന്‍ ചിത്രമായിട്ടായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ രസിപ്പിച്ച മൂസ അതിലും മികവ് പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.