റാണു മണ്ഡലിനെ ഓര്‍മ്മയില്ലേ കൈയില്‍ പണം വന്നപ്പോള്‍ പല വേഷങ്ങള്‍, പിന്നെയും കല്യാണം…
ഓരോരൊ വേഷങ്ങള്‍ അവരതൊന്നും അണിയണ്ട എന്നല്ല, അവനവന് ചേരുന്നത് അണിയുക അതാണ് അഭികാമ്യം അല്ലാത്തത് ഏച്ചുകൂട്ടിയാല്‍ മുഴച്ചുനില്‍ക്കും എന്നുപറയുന്നതുപോലെയാകും.
ഇവിടെകണ്ടില്ലേ റാണുമണ്ഡലിനെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നാണ് സ്വരശുദ്ധിയിലൂടെ കണ്ടെത്തിയത് അവിടെത്തുടങ്ങി അവര്‍ ഉയരങ്ങളിലേക്ക് ചിറകടിച്ചു പറന്നു അപവാദങ്ങളും ഉണ്ടാക്കിയെങ്കിലും അവരുടെ വളര്‍ച്ചയില്‍ ആരും അസൂയപ്പെട്ടില്ല കാരണം അത്രയും തളര്‍ച്ചയില്‍ നിന്നാണ് അവര്‍ ഉയരങ്ങളിലേക്ക് ചേക്കേറിയത.
ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അവരുടെ വേഷ വിധാനങ്ങളാണ്… ഒപ്പം കച്ചാ ബദം എന്ന ഗാനവും, വൈറല്‍ ഗായിക റാണു മണ്ഡലിന്റെ പുതിയ പാട്ടും ലുക്കും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ട്രെന്‍ഡിങ് ആയ ‘കച്ചാ ബദം’ പാട്ട് പാടുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്. നവവധുവിനെപ്പോലെ ആണ് റാണു മണ്ഡല് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. റാണുവിന്റെ വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറല്‍ ആയി. പാട്ടിനും വേഷപ്പകര്ച്ചയ്ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഗായികയുടെ വിവാഹം കഴിഞ്ഞോ എന്നാണ് വസ്ത്രധാരണം കണ്ട് പലരും ചോദിക്കുന്നത്. പാട്ടില്‍ അതൃപ്തരായ പ്രേക്ഷകര്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ‘കച്ചാ ബദം’ പാട്ടിനെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്ന് നിരവധി പേര് കുറിച്ചു.
വഴിയോരക്കച്ചവടക്കാരന് ഭൂപന്‍ ഭട്യാകര്‍ പാടി വൈറല്‍ ആക്കിയ ഗാനമാണ് ‘കച്ചാ ബദം’. കൊല്‍ക്കത്തയിലെ റെയില്‍വേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ടു പാടി സമൂഹമാധ്യമ ലോകത്തിന്റെ ശ്രദ്ധ നേടിയ ഗായികയാണ് റാണു മണ്ഡല്. പ്രശസ്തയായതോടെ സംഗീതസംവിധായകന് ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ ഗായികയ്ക്ക് അവസരം കൊടുത്തിരുന്നു. പിന്നീട് പലപ്പോഴായി പാട്ടിന്റെയും പെരുമാറ്റത്തിന്റെയും പേരില്‍ റാണു വിവാദത്തിലുമകപ്പെട്ടു. FC