ദിലീപിന് പുനര്‍ജ്ജന്മം കൊടുത്ത അരുണ്‍ ഗോപിക്ക് ഇരട്ട കുട്ടികള്‍, ചേര്ന്നവര്ക്കിടക്കുന്നത് കണ്ടില്ലേ….

കനല് വഴികള്‍, കാരാഗൃഹ ജീവിതം എല്ലാം കഴിഞ്ഞ് ജനപ്രിയ നായകന് ദിലീപ് പുറത്ത് വന്നപ്പോള്‍ കാത്തിരുന്നത് രാമലീല എന്ന സിനിമ, പലരും പറഞ്ഞുപരത്തി ദിലീപിന്റെ കഥ കഴിഞ്ഞു കാലം കഴിഞ്ഞു എന്നെല്ലാം,പറഞ്ഞവര്‍ക്കും, പരാജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും തെറ്റി, രാമലീല ദിലീപിനെയും കൊണ്ട് പറന്നുയര്‍ന്ന്, ആ സിനിമ ഇതിന് മുന്‍പ് സിനിമ ചെയ്തിട്ടിലാത്ത യുവ സംവിധായകന് അരുണ്‍ ഗോപിയുടേതായിരുന്നു അതോടെ ദിലീപ് മാത്രമല്ല അരുണും ഉയരങ്ങളിലെത്തി.
അദ്ദേഹത്തിന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിന്ന് താന്‍ ഇരട്ട കുട്ടികളുടെ അച്ഛനായിരിക്കുന്നു എന്നതാണ് ആ സന്തോഷം, തിരുവനന്തപുരത്തെ ഇടവാ സ്വദേശിയായ അരുണ്‍ ഗോപി, എക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. അതിനു പിന്നില്‍ സിനിമയോടുള്ള ഒടുങ്ങാത്ത പാഷന് മാത്രമായിരുന്നു. സ്വന്തം നാട്ടുകാരനായ സജി പരവൂര്‍ എന്ന സംവിധായകന് വഴി കെ മധുവിന്റെ അസിസ്റ്റന്റ് ഡയറക്റ്റര്‍ ആയാണ് സിനിമയില്‍ എത്തുന്നത്.
ലെനിന് രാജേന്ദ്രന്, വി എം വിനു തുടങ്ങിയവര്‍ക്ക് ഒപ്പവും അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്തു. ദിലീപ് നായകനായി 2017 ല്‍ പുറത്തിറങ്ങിയ രാമലീല ആയിരുന്നു അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പുറത്തു വന്ന ആദ്യ ചിത്രം. വന്‍ വിജയമായിത്തീര്‍ന്ന ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി 2019-ല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നൊരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. ധര എന്ന ഒരു ഹ്രസ്വ ചിത്രത്തിലും അരുണ്‍ ഗോപി അഭിനയിച്ചിട്ടുണ്ട്.
ഭാര്യ സൗമ്യക്കും തനിക്കും ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷം അരുണ്‍ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ഒരു മകളും ഒരു മകനുമാണ് ജനിച്ചതെന്ന് അരുണ്‍ അറിയിച്ചു. കുട്ടികള്‍ക്ക് ദീര്‍ഘായുസ്സും ആയൂരാരോഗ്യ സൗഖ്യവും നേര്‍ന്ന് കൊണ്ട് FC