നടന് ഗിരീഷിന്റെ മകന് ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണ് മരിച്ചു, 17 വയസ്സായിരുന്നു….
നിറങ്ങളുടെ ആഘോഷമായിരുന്നു ഇന്നലെ, എന്നാല്‍ ആഘോഷം പൂര്‍ത്തിയാകും മുന്‍പ് വലിയൊരു ദുരന്തം സംഭവിച്ചു, നടനും സംവിധായകനുമായ ഗിരീഷ് മാലികിന്റെ മകന് മന്നന് ഫ്ളാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു മരിച്ചു. 17 വയസ്സായിരുന്നു പ്രായം, ഹോളി ആഘോഷം കഴിഞ്ഞ ശേഷം മുംബൈയിലെ ഓബ്റോയി സ്പ്രിങ്സിലെ സ്വവസതിയില്‍ തിരികെയെത്തിയപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.
മുകളില്‍നിന്ന് താഴെ വീണ മന്നനെ ഉടന്‍ തന്നെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ക്ക് ജീവന് രക്ഷിക്കാനായില്ല. വീഴ്ചയില്‍ തന്നെ ജീവന് നഷ്ടപെട്ടതുപോലെ തോന്നിയെന്ന് ആശുപത്രിയിലെത്തിച്ചവര്‍ പറയുന്നുണ്ടത്രേ, അഞ്ചാമത്തെ നിലയില്‍ നിന്നാണ് മന്നന് താഴേക്ക് വീണത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതീക്ഷിക്കാത്ത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് സിനിമാലോകത്തുള്ളവരും, ബന്ധുക്കളും, സുഹൃത്തുക്കളും, ടോര്‍ബാസ് എന്ന ചിത്രത്തിലെ ഗിരീഷ് മാലിക്കിന്റെ പങ്കാളിയായ പുനീത് സിംഗ് ആണ് ദുഃഖവാര്‍ത്ത സ്ഥിരീകരിച്ച് പുറത്ത് വിട്ടത്. ‘മിസ്റ്റര്‍. മാലിക്കിന്റെ മകന് അന്തരിച്ചു, പക്ഷേ എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ കഴിയില്ല. ഞങ്ങള്‍ സംസാരിക്കാനുള്ള അവസ്ഥയിലല്ല,” എന്നാണ് അദ്ദേഹം പറഞ്ഞത്.. ആദരാഞ്ജലികളോടെ FC