വിവാഹ നിശ്ചയം കഴിഞ്ഞില്ല.. വിവാഹം കഴിക്കാന്‍ നല്ല മൂടുണ്ട് ചേച്ചി തടസ്സം.. പഴയ കാമുകന്മാര്.. നടി ദിയ..
വിവാഹ നിശ്ചയം കഴിഞ്ഞെന്ന ഗോസിപ്പിനാണ് ദിയ ആദ്യം മറുപടി നല്‍കിയത്. ‘ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായിട്ടുള്ള ആളാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കില്‍ അത് വീഡിയോ എടുത്ത് പത്ത് വീഡിയോ ആക്കി യൂട്യൂബില്‍ ഇടില്ലേ. നിങ്ങളെ വെറുപ്പിക്കില്ലേ, ഓവറാക്കില്ലേ? എന്തൊക്കെ കാണിച്ച് വെറുപ്പിക്കാനുള്ളത്. രഹസ്യമായിട്ടൊന്നും നിശ്ചയം നടത്തില്ല. ഞാന്‍ ഭയങ്കര ആഡംബരത്തോടെയായിരിക്കും എന്‍ഗേജ്മെന്റ് നടത്തുക. അഥവാ എന്നെ ആരെങ്കിലും പ്രൊപ്പോസ് ചെയ്താല്‍ പോലും നിങ്ങളെ അറിയിക്കില്ലേ. അശ്വിനുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിനും ദിയ മറുപടി പറഞ്ഞു. ഇതുവരെ അങ്ങനെയൊന്നുമില്ലെന്നും എനിക്കും അശ്വിനും അതിനെ പറ്റി അറിയില്ലെന്നും ദിയ പറഞ്ഞു. അതിനുള്ള ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തിക്കോളു എന്നാണ് ദിയ പറഞ്ഞത്.
മുന്‍ കാമുകന്മാരുമായി ഇപ്പോഴും സംസാരിക്കാറുണ്ടെന്നും ദിയ വീഡിയോയില്‍ വ്യക്തമാക്കി. ‘എല്ലാവരുമായും ഇപ്പോഴും സംസാരിക്കാറുണ്ട്. മനസ്സില്‍ വെറുപ്പൊന്നുമില്ല. റിലേഷന്‍ഷിപ്പ് കഴിഞ്ഞെന്ന് കരുതി അവരെ കണ്ടാല്‍ അറിയാത്തത് പോലെ നടക്കാനാകില്ല. സൗഹൃദം എപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളായിട്ടല്ലേ പ്രണയത്തിലാകുന്നത്. എന്റെ ചില എക്സിന്റെ ചേട്ടന്മാരുമായി ചില പ്രശ്നങ്ങളുണ്ട്. വിവാഹം എന്നൊക്കെ ചോദിച്ചാല്‍ എന്റെ വീട്ടുകാരും കൂടെ സമ്മതിക്കണ്ടേ? കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹമുള്ളയാളാണ് ഞാന്‍. കുഞ്ഞായിരിക്കുമ്പോഴേ സിനിമയിലെ റൊമാന്‍സ് കണ്ടും റൊമാന്റിക് വിവാഹമൊക്കെ കണ്ട് അതുപോലെ കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ ഭയങ്കര ആഗ്രഹമാണ്.
പക്ഷെ എന്റെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ രണ്ട് വയസ്സ് ഇളയതാണ് ഞാന്‍. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത്’. ദിയ പറഞ്ഞു. FC