നടി പുണ്യ ചെയ്ത തെറ്റ് ലിയോയില്‍ അഭിനയിച്ചതും അതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതും.. അതിനാണിതൊക്കെ കേട്ടത് …
വലിയ സിനിമയിലെ ചെറിയ സീനില്‍ പ്രത്യക്ഷപ്പെട്ട നടി പുണ്യയെ കരിവാരിത്തേച്ചു.. ആരെയും പറഞ്ഞിട്ടുകാര്യമില്ല താനും ലിയോയിലുണ്ടെന്നു കാണിക്കാന്‍ പുണ്യക്ക് അതിലെ നായികാ തൃഷക്കൊപ്പമുള്ള സീനിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യേണ്ടി വന്നു അതോടെ കളിയാക്കലുകളും കൂടി.. മാത്യു തോമസ്, ബാബു ആന്റണി, മഡോണ സെബാസ്റ്റ്യന്‍, ശാന്തി മായാദേവി എന്നിവരാണ് ലിയോയില്‍ അഭിനയിച്ച മലയാളികള്‍. എന്നാല്‍ ഇവരെ കൂടാതെ മറ്റൊരു മലയാളി യുവ നടി കൂടി ‘ലിയോ’യില്‍ സാന്നിധ്യം അറിയിച്ചിരുന്നു. തൃഷ അവതരിപ്പിച്ച സത്യ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായാണ് ഈ നടി എത്തിയത്. ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു പരിചിതയായ പുണ്യ എലിസബത്ത് ആണ് ‘ലിയോ’യില്‍ ഒരൊറ്റ സീനില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ തൃഷയ്ക്കൊപ്പമുള്ള തന്റെ രംഗത്തിന്റെ ചിത്രം പങ്കുവച്ച് പുണ്യ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
വലിയ വാദങ്ങളൊന്നുമില്ലെന്നും ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്നുമായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. അതോടെയാണ് പുണ്യ ലിയോയില്‍ അഭിനയിച്ച കാര്യം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍, ‘ഇതിലും ഭേദം ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു’ എന്ന് ഒരാള്‍ കമന്റ് ചെയ്തിരുന്നു. അതിനു മറുപടിയുമായും പുണ്യ എത്തി. ”വലിയ വേഷമാണു ചെയ്തതെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഞാന്‍ നന്ദിയുള്ളവളാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും നേടാനുമുണ്ടെന്ന് എന്നെത്തന്നെ ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.”എന്നാണ് പുണ്യയുടെ മറുപടി .FC