ഇരുകാലുകളും തളര്‍ന്ന ആരാധകനെ ചുമലിലേറ്റി നടന് വിജയ്.. അഭിനയമല്ല.. എടുത്തുതന്നെ…..
മാസത്തില്‍ ഒരിക്കല്‍ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനം നടപ്പാക്കി സൂപ്പര്‍ താരം വിജയ്. നവംബര്‍ മാസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഡിസംബറിലും ഫാന്‍ മീറ്റ് സംഘടിപ്പിച്ച് വിജയ്. ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടില്‍ വച്ചാണ് വിജയ് മക്കള്‍ ഇയക്കം ഫാന്‍ ക്ലബ് അംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്.
മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും അഡ്മിനിസ്ട്രേറ്റേഴ്സിനെയുമായിരുന്നു വിജയ് വിളിപ്പിച്ചത്. ആരാധകര്‍ക്കൊപ്പം വിജയ് നില്ക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭിന്നശേഷിക്കാരനായ തന്റെ ഒരു ആരാധകനെ വിജയ് കയ്യിലെടുത്തു നില്ക്കുന്ന ചിത്രങ്ങള്‍ ആരുടെയും മനസ്സില്‍ തൊടുന്നതാണ്. പൊങ്കലിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത്സരിക്കുകയും നിരവധി സീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത വിജയ് മക്കള്‍ ഇയക്കത്തെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കാനും ആരാധകരുമായുള്ള കൂടിക്കാഴ്ചകള്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. FC