നടന് കബീര്‍ദാസ് വിടവാങ്ങി.. മാമുക്കോയ പോയ ദിനം തന്നെ.. വലിയ നടനായിരുന്നു ആരും വന്നില്ല……
അഭിനയിക്കുന്നവരുടെ മരണങ്ങള് വലിയ വാര്‍ത്തയാകാറുണ്ട് അതിനൊത്ത ജനസഞ്ചയവും എത്തിപെടാറുണ്ട് രണ്ട് കാര്യങ്ങളാണ് ജനം തടിച്ചുകൂടുന്നതിന് പിന്നില്‍ ഒന്ന് മരിച്ച ആത്മാവിനു നിത്യശാന്തി നേരുക, രണ്ട് നിത്യശാന്തിനേരാനെത്തുന്ന മറ്റു താരങ്ങളെ കണ്ട് നൃവൃതിയടയുക..
മാമുക്കോയയുടെ മരണത്തില്‍ മെഗാസ്റ്ററുകളൊന്നും വരാത്തതില്‍ ആരാധകരും കുടുംബവും നിരാശയിലാണ് എന്നാലിതാ 50 വര്‍ഷത്തോളം നാടകം കളിച്ചും സംവിധാനം ചെയ്തും നടന്ന കബീര്‍ ദാസ് മരണപെട്ടിട്ട് അഭിനയലോകത്തെ പലരും അറിഞ്ഞിട്ടുപോലുമില്ല.. കൊല്ലം മയ്യനാട്, കുട്ടികട താഴത്തുച്ചേരി ചെക്കാലയില്‍ കബീര്‍ദാസ് എന്ന പ്രശസ്ത നാടകനടനും സംവിധായകനുമാണ് വിടവാങ്ങിയത് 69 വയസ്സായിരുന്നു.
അഭിനയിച്ചത് മുപ്പതിനായിരം വേദികളിലാണ് 100നടുത്തു നാടകങ്ങള്‍ സംവിധാനം ചെയ്തു, കുറച്ചു സിനിമകളിലും അഭിനയിച്ചു, കൊട്ടിയം സംഘം തിയേറ്റേഴ്സ്, ചങ്ങനാശ്ശേരി ഗീത, എസ് എല്‍ പുരം സൂര്യസോമ, വൈക്കം മാളവിക, കൊല്ലം അനശ്വര, കൊല്ലം ഐശ്വര്യ, ദൃശ്യകല തുടങ്ങി ഒട്ടനവധി പ്രധാന നാടകട്രൂപ്പുകളില്‍ അഭിനയിച്ചു, സംസ്ഥാന സര്‍ക്കാരിന്റേതടക്കം ഒട്ടനവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കബീര്‍ദാസിന്റെ സഹധര്‍മ്മിണി നാടക നടിയായ തങ്കമണിയായിരുന്നു .. മക്കള്‍ പ്രവീണ്‍ ദാസ്, പ്രമിത ദാസ്, വിദ്യ, വിഷ്ണു.. ആദരാഞ്ജലികളോടെ FC