മാമുക്കോയക്കൊപ്പം ഉണ്ടായിരുന്ന ഫുള്‍ ടീമും മരണപെട്ടു പോയി.. മലയാളസിനിമയിലെ തമാശകൂട്ടം….
മാമുക്കോയയുടെ തമാശകള്‍ക്ക് മാത്രമല്ല സീരിയസ് വേഷങ്ങള്‍ക്ക് പോലും ആരാധകരെ ചിരിപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നു.. പെരുമഴക്കാലം മാത്രമാണ് കണ്ണീര്ചിത്രമായത്.. താരത്തിന്റെ കൂടെ അഭിനയിച്ച പല ഇതിഹാസങ്ങളും നേരത്തെ സ്വാര്‍ഗ്ഗം പൂകിയതാണ്.. ഇന്നസെന്റ് തൊട്ടുമുമ്പേയാണ് പോയത്.. അതിനു മുന്നേ ബോബികൊട്ടാരക്കര, ജഗന്നാഥന്, കുതിരവട്ടം പപ്പു, ഒടുവിലുണ്ണിക്കൃഷ്ണന്, ശങ്കരാടി, പറവൂര്‍ ഭരതന്, കൃഷ്ണന്‍കുട്ടി നായര്‍, കെ പി എ സി ലളിത, സുകുമാരി, മീന, ഫിലോമിന, അഗസ്റ്റിന്, കരമന ജനാര്ദ്ദനന് ഈ വലിയൊരു തമാശകൂട്ടം നമുക്കില്ലാതായി സത്യനന്തികാടിന് ഇവരില്ലാതെ എങ്ങനെ കഴിയും ഇനിയൊരു സിനിമയെടുക്കാന്‍ എന്നാലോചിച്ചുപോകും, ഒരഭിമുഖത്തില്‍ സത്യന് സര് പറഞ്ഞിട്ടുണ്ട് മാമുക്കോയക്ക് ഏതെങ്കിലും പടം കിട്ടിയാല്‍ കരാര്‍ എഴുതും മുന്നേ പറയുമത്രെ സത്യന്റെ പടം വന്നാല്‍ ഞാന്‍ പോകുമെന്ന്.. അതായിരുന്നു ആത്മബന്ധം.. എല്ലാം കഴിഞ്ഞു ഓര്‍മ്മകളും പഴയ സിനിമകളും മരിക്കാതെ നമുക്കൊപ്പമുണ്ടാകും, FC