മമ്മുട്ടിയുടെ അപരനല്ല സഹോദരിയുടെ മകനാണ്.. ആരാധകരില്‍ ഞെട്ടല്‍ തനി പകര്‍പ്പ്.. അഭിനയം തുടങ്ങി….
മമ്മുട്ടിയുടെ മുറിച്ച മുറി അവസാനമിതാ ആള് മമ്മുട്ടിയുടെ പെങ്ങളുടെ മകനാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു, സോഷ്യല്‍ മീഡിയയില്‍ താരമായി മമ്മൂട്ടിയുടെ സഹോദരീപുത്രന് അഷ്ക്കര്‍ സൗദാന്‍. അമ്മാവന്റെ അതേ ലുക്ക് തന്നെയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ അഷ്ക്കറിനെക്കുറിച്ചുള്ള കമന്റുകള്‍.
സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’ എന്ന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുകയാണ് അഷ്ക്കര്‍. ‘ഡിഎന്‍എ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. ‘എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎന്‍എയുടെ അര്‍ത്ഥം എന്താണെന്ന്. ഒരു നിമിഷം ഞാന്‍ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.
കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടില്‍ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാന്‍. അങ്ങനെയുള്ള ഒരാള്‍ക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.”-അഷ്ക്കര്‍ പറയുന്നു. മമ്മുട്ടിയുടെ സഹോദരി സൗദയാണ് ഉമ്മ. പിതാവ് അബ്ദുല്‍കരീം തലയോലപ്പറമ്പ്. ഇളയ സഹോദരന് അസ്ലം. സഹോദരി: റോസ്ന. ഭാര്യ സോണിയ എന്ന ശബ്ന. മകന് അര്സലാന് മുബാറക്. FC