സീരിയല്‍ നടി സത്യവതി അന്തരിച്ചു, അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.. എത്രയെത്ര അഭിനയ മുഹൂര്‍ത്തങ്ങള്‍…….
![](https://filmcourtonline.com/wp-content/uploads/2022/07/SATYAVATI.jpg)
അരങ്ങൊഴിഞ്ഞ കലാകാരിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് അഭിനയ ലോകം സിനിമ സീരിയല്‍ നാടക നടി സത്യവതി അന്തരിച്ചു. കോഴിക്കോട് വേങ്ങേരി പടിഞ്ഞാറെപുരക്കല്‍ സത്യവതിയാണ് സ്വര്‍ഗം പൂകിയത് 66 വയസ്സായിരുന്നു, അസുഖ
ത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു, എന്നാല്‍ ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയെത്താന്‍ അവര്‍ക്കായില്ല.
നാടകത്തിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്, പ്രഫഷനല്‍ നാടക ട്രൂപ്പായ കോഴിക്കോട് ചിരന്തന, കലാനിപുണ, വടകര വരദ, കൊയിലാണ്ടി സോമ, കോഴിക്കോട് കൊല്ലം കാദംബരി, ഗുരുവായൂര്‍ വിശ്വഭാരതി, ഷൊര്‍ണൂര്‍ സ്വാതി, എന്നീ നാടക ട്രൂപ്പുകളിലെല്ലാം നാടക നടിയായി പ്രവര്‍ത്തിച്ചത് അഞ്ചു പതിറ്റാണ്ടാണ്, ആയിരത്തിലേറെ വേദികളില്‍ അഭിനയിച്ച സത്യവതി കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ വേദികളിലും അവര്‍ അഭിനയിച്ചു,
അതുകൂടാതെ കോഴിക്കോട് അമേച്വര്‍ നാടക രംഗത്തും സത്യവതി സജീവമായിരുന്നു, മധുമോഹന് സംവിധാനം ചെയ്തഭിനയിച്ച മാനസി, സ്നേഹ സീമ, ലേഡീസ് ഹോസ്റ്റല്‍ തുടങ്ങി നിരവധി സീരിയലുകളിലും തിളങ്ങിയ സത്യവതി, തിക്കോടിയന് തിരക്കഥയെഴുതിയ മരിക്കുന്നില്ല ഞാന്‍ എന്ന ചിത്രത്തില്‍ ബാലചന്ദ്രന് ചുള്ളിക്കാട്, താരകല്യാണ്‍, കവിയൂര്‍പൊന്നമ്മ, പപ്പു, ജഗനാഥ വര്‍മ്മ, എന്നിവര്‍ക്കൊപ്പമാണ് അഭിനയിച്ചത് ഈ ചിത്രം സംവിധാനം ചെയ്തത് പി കെ രാധാകൃഷ്ണനായിരുന്നു,
അവസാനം അവരാഗ്രഹിച്ചത്, തന്നെ പിടികൂടിയ മാരക അസുഖത്തില്‍ നിന്ന് മോചിതയായി ഒരിക്കല്‍ക്കൂടി ഓര്‍മ്മകള്‍ മായും മുന്‍പ് മുഖത്ത് ചായം പൂശണം എന്നതായിരുന്നു ആ ആഗ്രഹം ബാക്കിവെച്ചാണ് അവര്‍ യാത്രയായത് സത്യവതിയുടെ ഭര്‍ത്താവ് വി പി രാജന്, മകള്‍ ദിവ്യ… ആദരാഞ്ജലികളോടെ. FC