ഞാന്‍ ഒരാളോടൊപ്പമാണ് കിടക്കുന്നത്, ഒരാളെയാണ് ചുംബിക്കുന്നത് നടി ദുര്‍ഗ്ഗ… എനിക്കുമാത്രം സൂക്കേട് …..
അഭിനയിച്ച സിനിമകളിലെ സീനില്‍ താന്‍ മാത്രമല്ലെന്നും തനിക്കൊപ്പം ഒരു പുരുഷനുണ്ടെന്നും സ്ത്രീ ആയതുകൊണ്ട് എന്നെ മാത്രം പഴി പറയുന്നത് അവസാനിപ്പിക്കണമെന്നും ദുര്‍ഗ്ഗ കൃഷ്ണയെന്ന നടി പറയുന്നു. ഉടല് എന്ന ചിത്രത്തില്‍ ദുര്‍ഗ്ഗയോടൊപ്പം ഉടലായിച്ചേര്ന്നത് ധ്യാന്‍ ശ്രീനിവാസനായിരുന്നു ആ സീന്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു രണ്ടു തരത്തില്‍ ഒന്ന് സദാചാരമായും, മറ്റൊന്ന് സിനിമയുടെ വിജയത്തിന് വേണ്ടിയും.
അതിനുശേഷം ഇറങ്ങിയ ദുര്‍ഗ്ഗയുടെ സിനിമയായിരുന്നു കുടുക്ക്, അതില്‍ ചുംബന രംഗങ്ങള്‍ നാലാണ് നായകന് കൃഷ്ണകുമാറും, അതും വിവാദമായി മൊത്തമായപ്പോ ദുര്‍ഗ്ഗ കടുത്ത ഭാഷയില്‍ മറുപടി നല്‍കുകയാണ്, ദുര്‍ഗ്ഗകൃഷ്ണ എന്ന പേര് യൂട്യൂബില്‍ ഒന്ന് അടിച്ച് നോക്കിയാല്‍ ആദ്യം വരുന്നത് ഉടലിലെയും കുടുക്കിലെയും ഇഴുകിചേര്ന്നുള്ള രംഗങ്ങളുടെ ചിത്രങ്ങളും വീഡിയോയുമാണ്. പല മാധ്യമത്തിലും ഇതിന് മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട് ഒരു സിനിമയില്‍ ഞാന്‍ ചുംബിക്കുന്നത് വായുവില്‍ അല്ല എന്ന്. അതായത് എന്റെ ഓപ്പസിറ്റ് മറ്റൊരു അഭിനേതാവുണ്ട്. എന്നാല്‍ പുരുഷനായത് കൊണ്ട് മാത്രം അവര്‍ക്ക് എതിരെ ആരും ഒന്നും പറയുന്നില്ല.
ഈ പറഞ്ഞതിന്റെ അര്‍ഥം അവര്‍ക്കെതിരെ ആരെങ്കിലും പറയണമെന്ന് അല്ല. അവര്‍ക്ക് കിട്ടുന്ന അതേ സ്വാതന്ത്ര്യം എനിക്കും കിട്ടണം. എനിക്ക് ഇഷ്ടമുള്ള സിനിമ ചെയ്യാനും തിരക്കഥ തിരഞ്ഞെടുക്കാനും ഒരു പുരുഷനുള്ള അതേ സ്വാതന്ത്ര്യം തന്നെയാണ് ഞാന്‍ എന്ന അഭിനേതാവ് ആഗ്രഹിക്കുന്നത്. എന്റെ സ്വപ്നമാണ് മണിരത്നം സാറിന്റെ ഒരു ചിത്രം. ഒരു ലിപ്പ്ലോക്ക് ഉള്ളതിന്റെ പേരില്‍ എന്നെങ്കിലും എനിക്ക് അത്തരമൊരു അവസരം വന്നാല്‍ ഞാനത് ഉപേക്ഷിക്കേണ്ട ആവശ്യമുണ്ടോ? ലിപ്പ്ലോക്ക് മാത്രമല്ല കുടുക്ക് എന്ന ചിത്രത്തില്‍ ഞാന്‍ ചെയ്തിട്ടുള്ളത് സംഘട്ടനരംഗങ്ങളുമുണ്ട്. അതൊന്നും ആരും പറയില്ല. എന്റെ അഭിനയം മോശമാണെങ്കില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
എന്നാല്‍ വിമര്‍ശനങ്ങള്‍ പലപ്പോഴും എന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെയാണ്. വിവാഹം കഴിഞ്ഞതുകൊണ്ട് ഭര്‍ത്താവ് കയറൂരി വിട്ടിരിക്കുകയാണോ? എന്നെ വിറ്റ് ജീവിക്കുകയാണോ? തുടങ്ങി മോശമായ കമന്റുകളാണ് വരുന്നത്. എന്റെയൊപ്പം എല്ലാ പിന്തുണയുമായി ഭര്‍ത്താവ് ഒപ്പമുണ്ട്. പക്ഷെ ഈ വിമര്‍ശനം കാരണം ഏതെങ്കിലും ഒരു പോയിന്റില്‍ ഞാന്‍ അഭിനയിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞാല്‍ എന്റെ സ്വപ്നം അതോടെ ഇല്ലാതെയാകും. ഈ പ്രതിസന്ധിനേരിടുന്ന ഒരുപാട് അഭിനേത്രികളുണ്ട്. എന്തിനേറെ നയന്‍താരയുടെ വിവാഹചിത്രത്തിന് താഴെ വന്ന വിമര്‍ശനങ്ങള്‍ എല്ലാവരും കണ്ടതല്ലേ? എന്നാല്‍ ഒരു പുരുഷനാണ് വിവാഹം കഴിക്കുന്നതെങ്കില്‍ ആശംസയുടെ പൂച്ചെണ്ടുകളാണ്. സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് താഴെ ശാപവാക്കുകളും. ഞങ്ങള്‍ക്കും ഞങ്ങളുടെ സ്വപ്നങ്ങളുണ്ട്, ഞങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് തിരക്കഥ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നത് നല്ല രീതിയല്ല. ഇതിനെതിരെ ഇനിയും ഞാന്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കും എന്ന് ദുര്‍ഗ്ഗ പറയുന്നു, സിനിമയെക്കാള്‍ നവമാധ്യമത്തിലൂടെയാണ് ദുര്‍ഗ്ഗ നിറഞ്ഞു നില്‍ക്കുന്നത്. FC