ആനയുടെ കൊമ്പിനുള്ളില്‍ നടി ദൃശ്യ വല്ലാത്ത ധൈര്യം,കണ്ണ് തള്ളിപോകും.
ഒരു ദൃശ്യം ഒപ്പിക്കാന്‍ ദൃശ്യ കാണിച്ച ധൈര്യം സമ്മതിക്കണം.ചിറക്കല്‍ കാളിദാസന് എന്ന കരിവീരനൊപ്പമാണ് ദൃശ്യയുടെ ഇഴകിച്ചേരല്‍.ആ സുന്ദരിക്കൊപ്പും കാളിദാസനും സഹകരിച്ചു.
ഒമര്‍ ലുലുവിന്റെ ഹാപ്പിവെഡ്ഡിങ്ങിലൂടെയാണ് ദൃശ്യ രഘുനാഥ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.ഒരു സിനിമ നടി എന്നതിലുപരി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ദൃശ്യയുടെ നിരവധി ഫോട്ടോഷൂട്ട് നമ്മള് കണ്ടതാണ്.എന്നാല്‍ ഇത്തരത്തിലൊന്ന് ആദ്യമാണ്.
പണ്ടുകാലത്തെ തറവാടുകളെയും കൊട്ടാര കെട്ടുകളെയും ആഢ്യത്വം നിറഞ്ഞ സ്ത്രീ രത്നങ്ങളെയും അനുസ്മരിപ്പിക്കുന്ന വസ്ത്രധാരണവും,ആടയാഭരണങ്ങളുമാണ് ദൃശ്യയെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നത്. ഒപ്പം ഗജവീരന് ചിറക്കല്‍ കാളിദാസനും
കൂടി ചേര്‍ന്നപ്പോള്‍ ശരിക്കും അതൊരു സംഭവമായി.
ദൃശ്യയെ സ്നേഹിക്കുന്നവരെല്ലാം ഞെട്ടി.എവിടുന്ന് കിട്ടി കുട്ടീ നിനക്കീധൈര്യം.സന്മനസ്സുള്ളവര്ക്ക് സമാധാനത്തില്‍ തിലകന് പറഞ്ഞപോലെ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമാണ് കുട്ടി ഞാനിത്ര ധൈര്യം കണ്ടത്.
ഈ ഫോട്ടോഷൂട്ടിനെ കുറിച്ച് ദൃശ്യ പറഞ്ഞത്-ചിറക്കല്‍ കാളിദസന്റെ കടുത്ത ആരാധികയാണ് ഞാന്‍ അവനെ ശരിക്കും അറിയാത്തവരുണ്ടാകാം. ഇവനാണ് ബാഹുബലി 2 വില്‍ അഭിനയിച്ച ആ ആന.റെയിന്‍ബോ മീഡിയ കാലിക്കറ്റാണ് ഫോട്ടോഷൂട്ടിന്
പിന്നില്‍.
ദൃശ്യ എന്തായാലും ഫോട്ടോഷൂട്ട് കലക്കി.
ഫിലീം കോര്‍ട്ട്.