മമ്മുട്ടിയും, മോഹന്‍ലാലും ദുല്‍ക്കറിന് മുന്നില്‍ വീണു… ഒരു കോടി ഫോളോവേഴ്സ് …….

ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി ഫോളോവര്‍മാരെ നേടി നടന് ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. തന്റെ പോസ്റ്റുകളും ചിന്തകളും സഹിക്കുന്ന ആരാധകരോട് സ്നേഹവും കടപ്പാടും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണത്തില്‍ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുല്‍ഖര്‍.
44 ലക്ഷം ഫോളോവര്‍മാരാണ് മോഹന്‍ലാലിനുള്ളത് 30 ലക്ഷമാണ് മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണം. അടുത്തിടെയാണ് ദുല്‍ഖര്‍ സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയത്. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്.
സെക്കന്‍ഡ് ഷോയ്ക്ക് ശേഷം മികച്ച വേഷങ്ങള്‍ ദുല്‍ഖറിനെ തേടിയെത്തി. തീവ്രം, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, വിക്രമാദിത്യന് തുടങ്ങിയ ചിത്രങ്ങളിലൂടെ ദുല്‍ഖര്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട യുവതാരമായി മാറി. മമ്മൂട്ടിയുടെ മകന് എന്ന ലേബലില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്കുള്ള ദുല്‍ഖറിന്റെ വളര്‍ച്ച അതിവേഗമായിരുന്നു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുല്‍ഖര്‍ ആരാധകരെ സൃഷ്ടിച്ചു. അഭിനയത്തിന് പുറമേ പിന്നണി ഗാനരംഗത്തേക്കും നിര്‍മാണ രംഗത്തേക്കും താരം ചുവട് വച്ചു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വാഫേറര്‍ ഫിലിംസ് എന്ന നിര്‍മ്മാണക്കമ്പനി ഇന്ന് മലയാള സിനിമയിലെ മുന്‍നിര നിര്‍മാണ കമ്പനികളില്‍ ഒന്നാണ്. ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ദുല്‍ക്കറിന് കഴിയട്ടെ FC