നടി വീണനായര്‍ക്ക് ഗുരുതര പരിക്ക് ഷൂട്ടിനിടെയാണ് സംഭവം, അടിയന്തര സര്‍ജറി കഴിഞ്ഞു…..

ആരാധകരുടെ ഇഷ്ടനടി വീണ നായര്‍ക്ക് ഷൂട്ടിനിടെ പരിക്ക് .സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്, ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും കുറച്ചു ദിവസത്തെ വിശ്രമവും ഫിസിയോതെറപ്പിയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും വീണ നായര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
‘എനിക്ക് പറ്റിയ അപകടം അറിഞ്ഞ് ഒരുപാട് ആളുകള്‍ നേരിട്ടും അല്ലാതെയും വിവരങ്ങള്‍ തിരക്കുകയും എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തത് അറിയാന്‍ സാധിച്ചു. സര്‍ജറി നല്ല രീതിയില്‍ കഴിഞ്ഞു. കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോതെറപ്പിയുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാര്‍ഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം.’-വീണ നായര്‍ കുറിച്ചു’.
സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. വെള്ളിമൂങ്ങ, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ചന്ദ്രേട്ടന് എവിടെയാ, വെല്‍ക്കം ടു സെന്‍ട്രല്‍ ജെയില്‍, ജോണി ജോണി യെസ് അപ്പാ, മനോഹരം, ആദ്യരാത്രി തുടങ്ങിയവയാണ് വീണയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. ഇതുകൂടാതെ നിരവധി പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും വീണ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഐ 12, വെള്ളരിക്കാപ്പട്ടണം, തേര് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍, വീണക്ക് വേഗം സുഖം വരട്ടെയെന്നും, പൂര്‍വ്വാധികം ശക്തിയോടെ അഭിനയരംഗത്ത് തിരിച്ചെത്താന്‍ കഴിയട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു FC