ഇനി ആലോചിക്കാതെ ഒന്നും ചെയ്യില്ല, മഞ്ജുപിള്ള സിനിമയോട് ചെയ്തത്, അവര്‍ തന്നെ …….

വലിയ സ്ക്രീനില്‍ നിന്ന് ചെറിയ സ്ക്രീനിലേക്ക്, അതെ സിനിമയില്‍ ചെറിയ റോളുകളായിരുന്നെങ്കിലും മഞ്ജുപിള്ള കരുത്ത് തെളിയിച്ച നടിയാണ് എന്നാല്‍ അവര്‍ക്കൊരു ബ്രേക്ക് കിട്ടിയത് മിനി സ്ക്രീനില്‍ നിന്നാണ് തട്ടീം മുട്ടീം എന്ന ഹാസ്യപരമ്പര മഞ്ജുപിള്ളയെ ഉന്നതങ്ങളില്‍ എത്തിച്ചു, അവിടുന്നവര് വീണ്ടും ഹോം എന്ന സിനിമയിലെ കുട്ടിയമ്മ ആയതോടെ രംഗം വീണ്ടും കൊഴുത്തു.. ആ കഥയാണവര്‍ പറയുന്നത്.
വന്ന പല സിനിമകളും കഥാപത്രം എന്താണെന്ന് നോക്കാതെ അഭിനയിച്ചതിനാലാണ് വിലപോയത്, ഇനി അത്തരത്തിലൊരു തെറ്റുചെയ്യില്ല കൂടുതല്‍ സിനിമയല്ല മികച്ച കഥാപാത്രമാണ് വേണ്ടതെന്നു തിരിച്ചറിഞ്ഞു അതുകൊണ്ടു തന്നെ സിനിമകള്‍ വാരിവലിച്ചെടുക്കുന്നില്ല. എന്നാല്‍ തനിക്ക് വേഷങ്ങള്‍ കിട്ടാതിരുന്നത് തന്റെ കുറ്റം കൊണ്ടുതന്നെയെന്ന് തുറന്ന് പറയുകയാണ് മഞ്ജുപിള്ള.
ഒരു പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്, എം.പി. സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്മാന്റെ കളിയച്ഛന് അങ്ങനെ നാലഞ്ച് സിനിമകളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ഞാന്‍ ചെയ്തിട്ടുള്ളത്.
മകള്‍ ദയ വലുതായി. പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞാന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുകയാണ്… ഹോം തന്ന ഒരു ഇംപാക്ട് ഒന്നു രണ്ട് വര്‍ഷമെങ്കിലും ഞാന്‍ കാത്തു സൂക്ഷിക്കണ്ടേ? കുട്ടിയമ്മക്ക് ചീത്തപ്പേര് കേള്‍പ്പിക്കാത്ത തരത്തിലുള്ള നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. കുറേ സിനിമകള്‍ വരുന്നുണ്ട്. രണ്ട് മൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കുന്നു. നിറഞ്ഞു നില്ക്കട്ടെ മഞ്ജു FC