ഈ കേക്കുമുറിയിൽ ഫഹദില്ല നാസിയക്കും സഹോദരനും ഒരേദിനം പിറന്നാൾ.. ഫഹദെവിടെയെന്നു ആരാധകർ…
താരങ്ങളുടെ സ്വന്തം അനിയത്തിക്കുട്ടിയായ നസ്രിയയ്ക്ക് പിറന്നാൾ ആശംസയുമായി താരങ്ങൾ. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങളും സുഹൃത്തുക്കളും നസ്രിയയ്ക്ക് പിറന്നാൾ ആശംസ പങ്കുവച്ചു. നസ്രിയയുടെ അനുജൻ നവീൻ നസീമിന്റെയും ജന്മദിനം ഇന്നുതന്നെയാണ്. തന്റെ എല്ലാകാലത്തേയും ഏറ്റവും മികച്ച പിറന്നാൾ സമ്മാനം അനിയനാണ് എന്നാണ് നസ്രിയ പറയാറുള്ളത്. ഒരുമിച്ച് പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഒരേ ദിവസത്തിലാണ് പിറന്നാളെങ്കിലും നസ്രിയയും നവീനും ഇരട്ടകളല്ല. ‘‘നസ്രിയയും ഞാനും ഡിസംബർ 20ന് ആണ് ജനിച്ചത്. ഒരേ ദിനത്തിൽ പിറന്നെങ്കിലും ഞങ്ങൾ ഇരട്ടകളല്ല. ഒരു വർഷത്തെ വ്യത്യാസമുണ്ട്. എല്ലാ വർഷവും ഞങ്ങളൊന്നിച്ചാണു പിറന്നാൾ ആഘോഷിക്കുന്നത്.’’–നവീൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തില് പറഞ്ഞത്. ‘ഹാപ്പി ബർത്ത്ഡേ റോക്ക്സ്റ്റാർസ്’’ എന്നാണ് നസ്രിയയ്ക്കും നവീനും ആശംസകൾ നേർന്ന് ഫഹദ് ഫാസിലിന്റെ അനുജൻ ഫർഹാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ദുൽഖർ സൽമാൻ: കുഞ്ഞിപ്പെണ്ണേ. എന്റെ കുഞ്ഞിkdkd ഏറ്റവും സന്തോഷകരമായ ജന്മദിനമാവട്ടെ. സന്തോഷവും നിറങ്ങളും കൊണ്ട് എന്നെന്നും ഞങ്ങളുടെ ജീവിതം നിറയ്ക്കാൻ നിനക്കു കഴിയട്ടെ.
പൃഥ്വിരാജ് സുകുമാരൻ : എന്റെ ബേബി സിസ്റ്ററിന് ആശംസകൾ, നദിയ മൊയ്തു: നിനക്ക് ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു, മഞ്ജു വാരിയർ: അതിമനോഹാരിയായ പെൺകുട്ടിക്ക് ജന്മദിനാശംസകൾ, നാനി: നിന്റെ മാഡ്നെസ്സ് മിസ്സ് ചെയ്യുന്നു. എത്രയും പെട്ടെന്ന് തിരിച്ചുവരൂ., നടൻ അർജുൻ അശോകൻ, പ്രസന്ന ബാബു, ശാന്തനു, സജിൻ ഗോപു , സൗബിൻ സാഹിർ തുടങ്ങി നിരവധി സുഹൃത്തുക്കളും താരങ്ങളും നസ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ഞങ്ങളും നേരുന്നു ജന്മദിനാശംസകൾ FC