വിവാഹത്തോട് പേടിയുണ്ട് അമ്മയുടെ അനുഭവങ്ങള്‍ കണ്ടുവളര്‍ന്നതാണ്.. നടി മായാ കൃഷ്ണ..

അനുഭവിച്ചതിനേക്കാള്‍ വലിയതായി മറ്റൊരു സത്യവുമില്ല.. കുട്ടിക്കാലം മുതല്‍ താന്‍ അനുഭവിച്ച പ്രതിസന്ധി അടുത്തിടെ മായ നടി സരിത ബാലകൃഷ്ണന്റെ യുട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ, അമ്മയെക്കുറിച്ചും നടി പറയുകയാണ്. ‘ആരെങ്കിലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അത് ഗൗരവമായി ആലോചിച്ചേക്കും, പക്ഷെ അമ്മയെ നോക്കുന്ന ആളായിരിക്കണം. അമ്മ അത്രയും കഷ്ടപ്പെട്ടാണ് എന്നെ വളര്‍ത്തിയത്.
അച്ഛന് ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. അവര്‍ പ്രണവിവാഹം ചെയ്തവര്‍ ആയിരുന്നു. ഒന്നരക്കൊല്ലം അവര്‍ ഒരുമിച്ചായിരുന്നു. എന്നാല്‍ എന്നെ പ്രസവിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ അച്ഛന് ഉപേക്ഷിച്ച് പോവുകയായിരുന്നു’, മായ പറയുന്നു.’അച്ഛന് പോയതോടെ അമ്മയെ നോക്കാന്‍ ആരുമില്ലാതെയായി. പ്രണയിച്ചു വിവാഹിതരായത് കൊണ്ട് വീട്ടില്‍ നിന്നും ആരും പിന്തുണയായി ഒപ്പമുണ്ടായിരുന്നില്ല. അച്ഛന് ഉപേക്ഷിച്ച് പോയതാണ് എന്ന് പോലും അമ്മയ്ക്ക് മനസിലായില്ല. ജോലി കിട്ടി പോയതാണ്, വരുമെന്ന പ്രതീക്ഷയിലാണ് അമ്മ ജീവിച്ചത്.
പ്രസവസമയത്ത് പോലും ആരും ഉണ്ടായിരുന്നില്ല, അതിനു ശേഷം അച്ഛന് വന്നിട്ടില്ല. അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയാള്‍ വേറെ വിവാഹം കഴിച്ചതായി അറിഞ്ഞു,’ മായ പറയുന്നു. ‘വിവാഹം കഴിക്കാത്തത് എന്തെങ്കിലും പ്രണയം കാരണമാണോ എന്നൊക്കെ ആളുകള്‍ ചോദിക്കാറുണ്ട്. എന്നാല്‍ അമ്മയുടെ ജീവിതം കണ്ടുവന്നതുകൊണ്ട് തനിക്ക് വിവാഹത്തോട് അല്പം പേടിയുണ്ട്’. അതാണ് കാരണമെന്നും മായ പറയുന്നു. FC