രണ്ട് കോടിയുടെ കാര്‍ വാങ്ങി നസ്രിയക്ക് കൊടുത്ത് ഫഹദ്- പച്ചക്കളര്‍ ഇന്ത്യയില്‍ ഒന്ന്.
പ്രണയിനിക്കൊരു സമ്മാനം കൊടുക്കുമ്പോള്‍ അത് അതിന്റെ രീതിയില്‍ കൊടുക്കണം.അങ്ങിനെ കൊടുത്തിരിക്കുകയാണ് തന്റെ പ്രിയതമ നസ്രിയക്ക് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍.എത്ര പ്രണയിച്ചാലും കൊതി തീരില്ലെന്ന് തെളിയിച്ചിരിക്കുകയാണ്
താരദമ്പതികള്‍.മാത്രമല്ല ഇരുവര്‍ക്ക് സ്നേഹം പകുത്ത് നല്കാന് ഇതുവരെ കുഞ്ഞുവാവ ആയിട്ടുമില്ല. സിനിമ തിരക്കുകള്‍ കഴിഞ്ഞിട്ട് മതി കിട്ടികള്‍ എന്ന തീരുമാനത്തിലാണെന്ന് തോന്നുന്നു ഇരുവരും.അതായിരുന്നില്ലാ എങ്കില്‍ ഈ ലോക്ക്ഡൗണില്‍ എന്തായാലും സംഗതി ഓക്കെ ആക്കാമായിരുന്നു.പ്രണയിക്കട്ടെ തടസ്സപ്പെടുത്താന്‍ ആരുമില്ലാതങ്ങനെ.
രണ്ട് കോടിയുടെ പോര്‍ഷെയുടെ ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും.അതിന്റെ സന്തോഷം
ആരാധകരുമായി ഷെയര്‍ ചെയ്യാന്‍ കാറിനടുത്ത് നിന്ന് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇനി വണ്ടിയുടെ വിവരങ്ങളിലേക്ക് വരാം.രണ്ട് കോടി
രൂപയാണ് പോര്‍ഷെയുടെ സൂപ്പര്‍ സ്റ്റൈലിഷ് കാര്‍
911 കരേര S ന്റെ വില.അതാണ് നസ്രിയയും ഫഹദും
സ്വന്തമാക്കിയത്.2981 cc എന്ജിന് ഉപയോഗിക്കുന്ന ഈ കരേരക്ക്്് 450 PS ആണ് കരുത്ത്.പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.7 സെക്കന്റ് മാത്രംമതി.ഏറ്റവും ഉയര്‍ന്ന വേഗത 308 കിലോ മീറ്ററാണ്.പൈതണ്‍ ഗ്രീന്‍ കളറാണ് ഇതിന്.പ്രത്യേകത
എന്തെന്നാല്‍-ഇന്ത്യയില്‍ ഈ നിറത്തില്‍ ഈ ഒരൊറ്റ
വാഹനം മാത്രമാണ് ഉള്ളത്.
ഫഹദ് നസ്രിയ പച്ചക്കാറില്‍ ചീറിപ്പായൂ.
ഫിലീം കോര്‍ട്ട്.