നടി സൊനാലി കൊല്ലപ്പെടും മുൻപ് ബലാത്സംഗത്തിന് ഇരയായി, രണ്ടുപേർ ചേർന്നാണ്…. വീഡിയോ എടുത്തു….
കൊല്ലുമെന്ന് പ്രതീക്ഷിക്കാതെയാണ് ഗോവയില്‍ വന്നത് മൂന്ന് വര്‍ഷം മുന്‍പ് കീഴ്പ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയായിരുന്നു നടി സൊണാലിയെ ഭീഷണിപ്പെടുത്തിയത്, കുടുംബവും അതു തന്നെയാണ് പറയുന്നത്,
സൊനാലി ഫൊഗട്ട് പീഡനത്തിനു വിധേയയായെന്നു കുടുംബത്തിന്റെ പരാതി. സൊനാലിയുടെ പഴ്സനല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്വനും അയാളുടെ സുഹൃത്ത് സുഖ് വിന്ദറിനുമെതിരെ പീഡന, കൊലക്കുറ്റം എടുക്കണമെന്നു ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്കി.സുധീര്‍ സാങ്വന്‍, സുഖ്വീന്ദര് എന്നിവര്‍ സൊനാലിയുടെ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി ബലാത്സംഗം ചെയ്തുവെന്ന് കാട്ടി സഹോദരന് റിങ്കു ധാക്കയാണ് പരാതി നല്‍കിയിരിക്കുന്നത്.
സഹോദരീ ഭര്‍ത്താവ് അമന് പുനിയയുമായി 22ന് സൊനാലി സംസാരിച്ചപ്പോള്‍ ഭക്ഷണത്തില്‍ എന്തോ കലര്‍ത്തിയിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ”സുധീറും സുഹൃത്തും മൂന്നുവര്ഷങ്ങള്ക്കുമുന്പ് ഹിസാറിലെ തന്റെ വീട്ടില്‍ മോഷണം നടത്തിയിട്ടുണ്ടെന്നും ഓഗസ്റ്റ് 23ന് ഹിസാറില്‍ തിരിച്ചെത്തുമ്പോള്‍ ഇവര്‍ക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും സൊനാലി പുനിയയോടു പറഞ്ഞിരുന്നു. സുധീര്‍ തന്റെ ഭക്ഷണത്തില്‍ എന്തോ കലര്‍ത്തി നല്‍കിയെന്നും ബലാത്സംഗം ചെയ്ത ശേഷം വീഡിയോ ചിത്രീകരിച്ചെന്നും അവര്‍ പറഞ്ഞു. സഹകരിച്ചില്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറല്‍ ആക്കുമെന്നു ഭീഷണിപ്പെടുത്തിയതായും അവര്‍ അറിയിച്ചിരുന്നു” – പരാതിയില്‍ പറയുന്നത് ഇങ്ങനെ.
സമ്പത്തുള്ളതുകൊണ്ടാണ് തന്റെ സഹോദരി കൊല്ലപ്പെട്ടതെന്ന് റിങ്കു പറഞ്ഞു. ”അവരുടെ രാഷ്ട്രീയ, സിനിമ കരിയര്‍ നശിപ്പിക്കുമെന്ന് സുധീര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സൊനാലിയുടെ ഫോണുകളും എടിഎം കാര്‍ഡുകളും വീടിന്റെ താക്കോലും വസ്തുവകകളുടെ രേഖകളും എല്ലാം സുധീറിന്റെ കൈവശമായിരുന്നു.സിനിമാ ഷൂട്ടിങ് ഒന്നും ഗോവയില്‍ നടന്നിട്ടില്ലെന്നു മരണവിവരം അറിഞ്ഞ് കുടുംബം ഇവിടെയെത്തിപ്പോഴാണ് മനസ്സിലായത്. സൊനാലിയുടെ സ്വത്തുവകകള്‍ കൈക്കലാക്കാന്‍ സുധീറും സുഹൃത്തും കൂടിയാണു കൊലപാതകം നടത്തിയത്. കുടുംബത്തെ മരണവിവരം അറിയിച്ചത് സുധീര്‍ ആണ്.
എന്നാല്‍ പിന്നീട് കുടുംബം വിളിച്ചപ്പോള്‍ അയാള്‍ ഫോണ്‍ എടുത്തില്ല. സൊനാലിയുടെയും തന്റെയും ഫോണുകള്‍ അയാള്‍ സ്വിച്ച്ഓഫ് ചെയ്തുവച്ചു. FC