വിശാഖിന്റെ കല്ല്യാണ നിശ്ചയം താരങ്ങളില്‍ താരമായി നടി കല്യാണി പ്രിയദര്ശന്.. അനാര്‍ക്കലി വേഷം……..
നമ്മുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് സന്തോഷമാകുമെങ്കില്‍ പിന്നെന്തു നോക്കാനാ അവിടെ പോകുക അടിച്ചുപൊളിക്കുക… നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹനിശ്ചയത്തിന് അനാര്‍ക്കലിയില്‍ തിളങ്ങി നടി കല്യാണി പ്രിയദര്ശന്.
ഫ്ലോറല്‍ ഡിസൈനുകളും മിറര്‍ വര്‍ക്കുകളുമുള്ള പേസ്റ്റല്‍ അനാര്‍ക്കലി സെറ്റ് ആണ് കല്യാണി ധരിച്ചത്. ഡിസൈനര്‍ അര്‍ച്ചന ജാജുവിന്റെ കലക്ഷനില്‍ നിന്നുള്ള ഈ അനാര്‍ക്കലിക്ക് 1.49 ലക്ഷം രൂപ വിലയുണ്ട്.”കഴിഞ്ഞ മാസത്തെ എന്റെ വര്‍ണാഭമായ വസ്ത്രങ്ങള്‍ കണ്ടു ഭയന്നിട്ടാകുമെന്ന് തോന്നുന്നു, ഈ ചടങ്ങില്‍ ‘ലൈറ്റ് പാസ്റ്റല്‍ എത്നിക്’ ധരിക്കാന്‍ എനിക്ക് കര്‍ശനമായ നിര്‍ദ്ദേശം ലഭിച്ചു”- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി കുറിച്ചത്.
ഞായറാഴ്ചയായിരുന്നു വിശാഖിന്റെ വിവാഹനിശ്ചയം. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു.സുചിത്ര മോഹന്‍ലാല്‍, പ്രിയദര്ശന്, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, അജു വര്‍ഗീസ്, , നൂറിന് ഷെരീഫ്, അഹാന കൃഷ്ണ തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കള്‍, ബിസിനസ് പ്രമുഖര്‍ എന്നിവരടക്കം ഒട്ടേറെ പേര് ചടങ്ങില്‍ പങ്കെടുത്തു.മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. FC