നടന് അരുണും മരിച്ചു.സിനിമക്കെന്ത് പറ്റി.ഞെട്ടിത്തരിച്ചു താരനിര.
വല്ലാത്തൊരു ഡിസംബര്‍ തന്നെ എല്ലാം കൊണ്ടും പുണ്യം വിതറുന്ന മാസമായ ഡിസംബര്‍ ഇത്തവണ തണുപ്പിനെ അകറ്റാനല്ല കരിമ്പടം പുതച്ചത് മരണത്തെ വരിക്കാനാണ്.ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നും കോവിഡ് മൂലമുള്ള മരണങ്ങള് രേഖപ്പെടുത്തുന്നുണ്ട് ആവശ്യത്തിലേറെ.അതിലേക്കാണ് സിനിമതാരങ്ങളും കോവിഡായും അല്ലാതെയും മരണപ്പെട്ടുകൊണ്ടിരിക്കുന്നത്.നിരവധി താരങ്ങളുടെ മരണം രേഖപ്പെടുത്തി കഴിഞ്ഞു.ഓരോ മരണം എഴുതി കഴിയുമ്പോഴും ഇനി ഉണ്ടാവല്ലെ എന്ന പ്രാര്‍ത്ഥന വിഫലമാവുകയാണ്.
അനിലിന്റെ മുങ്ങിമരണം ലൊക്കേഷനില്‍ വെച്ചായിരുന്നു.ഇപ്പോഴിത അരുണിന്റെ മരണം കൂടി എത്തിയിരിക്കുന്നു.48 വയസ്സായിരുന്നു താരത്തിന് നിരവധി സിനിമകളില്‍ അഭിനയിച്ചു.ഒട്ടനവധി സിനിമകള്‍ക്ക് ശബ്ദം നല്കി.നയന്‍താര നായികയായ കോലമാവ് കോകിലയിലെ വേഷമാണ് അരുണ്‍ അലക്സാണ്ടര്‍ എന്ന നടനെ ശരിക്കും ആരാധകരിലേക്ക് എത്തിച്ചത്.
അതിന് ശേഷം കാര്‍ത്തിക്കൊപ്പം കൈതി വിജയ്നൊപ്പം ബിഗില്‍
എന്നീ ചിത്രങ്ങളിലും അടിപൊളി വേഷങ്ങള്‍ ചെയ്തു.ഇംഗ്ലീഷില്‍
നിന്ന് മൊഴിമാറ്റിയ അവഞ്ചേര്‍സ്,അക്വാമാന് തുടങ്ങിയ ഹോളിവുഡ് സിനിമകള്‍ തമിഴിലെത്തിയപ്പോള്‍ ശബ്ദം നല്‍കിയത് അരുണായിരുന്നു.ശിവ കാര്‍ത്തികേയന്റെ ഡോക്ടര്‍ എന്ന ചിത്രത്തിലായിരുന്നു അവസാനമായി അഭിനയിച്ചത്.ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് മരണം അരുണിനെയുമായി കടന്നത്.ആദരാഞ്ജലികളോടെ,
ഫിലീം കോര്‍ട്ട്.