നടി രുക്മിണി മരിച്ചു നാട്ടിന് പ്രദേശത്തുകാരുടെ പ്രിയപ്പെട്ട നടി ഇനിയില്ല…
ആരുമാകാതിരുന്നത് അഭിനയിക്കാന്‍ അറിയാത്തതു കൊണ്ടായിരുന്നില്ല, ഒരു നാട്ടിന് പുറത്തുകാരിയായി ജനിച്ചു അവിടുത്തുകാരിയായിത്തന്നെ മരിച്ചു, നാടുവിട്ടു പോകാന്‍ മനസ്സില്ലാത്തതു കൊണ്ട് അവര്‍ നാടകവുമായി ജീവിച്ചു അതിനിടയില്‍ നാലു സിനിമകളില്‍ അഭിനയിച്ചു, സിനിമയിലും നാടക വേദികളിലും അഭിനയം കൊണ്ട് തിളങ്ങി നിന്ന വലിയ ചാലപ്പുറത്ത് രുക്മിണി വിടവാങ്ങി.
കടത്തനാട്ടിലെ ഒട്ടേറെ നാടക വേദികളില്‍ മിന്നുന്ന പ്രകടനം രുക്മിണി കാഴ്ചവെച്ചിരുന്നു. നാട്ടിന്‍പുറത്ത് ചീരു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്പതുവര്ഷം മുമ്പ് സിനിമ നടന് സത്യനും അംബികയുമടങ്ങുന്ന സിനിമാ താരങ്ങള്‍ പെരിങ്ങത്തൂര്‍ പുഴയില്‍ സിനിമാ ചിത്രീകരണത്തിന് എത്തിയത് നാദാപുരത്തെ പഴമക്കാര്‍ക്ക് ഇന്നും തിളങ്ങുന്ന ഓര്‍മ്മയാണ്. ചാലപ്പുറം സ്വദേശി രുക്മിണിയായിരുന്നു തച്ചോളി ഒതേനന് എന്ന സിനിമയിലെ പാട്ടിന്റെ സീനില്‍ അംബികയുടെ തോഴിയായി അഭിനയിച്ചത്.
അഞ്ജന കണ്ണെഴുതി…’ എന്ന ഗാനരംഗത്താണ് നായികയോടൊപ്പം രുക്മിണി അഭിനയിച്ചത്. രുക്മിണിയുടെ നാടകത്തിലെ അഭിനയത്തിന്റെ മികവാണ് അന്ന് ഏറെ പ്രശസ്തയായ സിനിമാതാരമായ അംബികയുടെ തോഴിയായി തിരഞ്ഞെടുക്കപ്പെട്ടത്.
പഴയ കാലത്തെ നാലു സിനിമികളില്‍ രുക്മിണി അഭിനയിച്ചതായി ബന്ധുക്കള്‍ പറയുന്നു. സത്യനെ കാണാനും നാട്ടുകാരിയായ രുക്മിണി സിനിമയില്‍ അഭിനയിക്കുന്നത് നേരില്‍ കാണാനും വന്‍ ജനാവലിയാണ് പെരിങ്ങത്തൂര്‍ പുഴയോരത്ത് തടിച്ചു കൂടിയതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്.
പ്രദേശത്തെ സാംസ്കാരികമുന്നേറ്റത്തില്‍ ഏറെ കരുത്തുപകര്‍ന്ന തൂണേരി കേന്ദ്രീകരിച്ചുള്ള നാടക വേദികളിലും രുക്മിണി സജീവ സാന്നിധ്യമായിരുന്നു. നൂറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2017-ലെ വിഷു ദിനത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിന് ചാലപ്പുറത്ത് നല്കിയ സ്വീകരണത്തില്‍ രുക്മിണിയെ ആദരിച്ചിരുന്നു. ആദരാഞ്ജലികളോടെ. FC