നിപ്പ വന്നു മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു.. പുതിയ വധുവും മക്കളും……
സന്തോഷം നിറഞ്ഞ കുടുംബം, സമൂഹമാണ് എന്റെ നാടാണ് വലുതെന്ന തിരിച്ചറിവില്‍ നിപ്പ എന്ന മഹാമാരിയെ നേരിടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്ത ധീരവനിതയാണ് സിസ്റ്റര്‍ ലിനി…
അവരുടെ മരണത്തിന്റെ നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഭര്‍ത്താവ് സജീഷ് വിവാഹിതനാവുകയാണ് മക്കള്‍ക്കൊരമ്മ വേണം ഇനിയുള്ള കാലം ഒരു തുണവേണം… സജിത്തിന്റെ നല്ല തീരുമാനത്തിനൊപ്പം നില്ക്കാം നമുക്കും.. ഫേസ് ബുക്കിലൂടെയാണ് സജീഷ് പുതിയ വധുവിനെയും വിവാഹത്തെയും കുറിച്ച് പറയുന്നത്, വീണ്ടും വിവാഹിതനാകുന്ന വിവരം പങ്കുവെച്ച് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്.
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയാണെന്നും കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം,
പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.സ്നേഹത്തോടെ സജീഷ്, റിതുല്‍, സിദ്ധാര്‍ത്ഥ്, പ്രതിഭ, ദേവ പ്രിയ, എല്ലാം ഭംഗിയായി നടക്കട്ടെ FC