പഠിക്കാന്‍ കഴിയുന്നില്ല കൊട്ടിഘോഷിച്ച് ലണ്ടനില്‍ പഠിക്കാന്‍ പോയ നടി സാനിയ അടുത്തവിമാനത്തില്‍ മടങ്ങും…
പഠനവും ഒരു കലയാണ്.. മനസിരുത്തി പഠിക്കാന്‍ കഴിയുന്ന കല അനുഗ്രഹമായി കിട്ടിയാല്‍ അതാണ് മഹാഭാഗ്യം.. അത് തേടി ലണ്ടനിലെത്തിയ നടി സാനിയ ഇയ്യപ്പന്‍ ഉപരി പഠനം ഉപേക്ഷിക്കുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. മൂന്ന് വര്‍ഷം നീണ്ടു നില്ക്കുന്ന കോഴ്സിനിടയില്‍ പഠനത്തിന്റെ ദിനങ്ങളും കരാര്‍ ഒപ്പിട്ട സിനിമകളുടെ ഷെഡ്യൂളുകളും തമ്മില്‍ ക്ലാഷ് ആയതോടെയാണ് സാനിയ പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയത്.
ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോര്‍ ദ് ക്രിയേറ്റീവ് ആര്‍ട്സ് എന്ന സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷത്തെ ‘ആക്ടിങ് ആന്‍ഡ്പെര്‍ഫോമന്‍സ്’ എന്ന ബിരുദത്തിനായിരുന്നു സാനിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍ സര്‍വകലാശാലയാണിത്. സെപ്റ്റംബറില്‍ കോഴ്സ് ആരംഭിക്കുകയും ചെയ്തതാണ്. അതിനിടെയാണ് പഠനം ഉപേക്ഷിച്ച് സിനിമയിലേക്കു തന്നെ തിരിച്ചുവരാനുള്ള തീരുമാനമെടുത്തത്,
‘ഒരു വലിയ കഥ ചുരുക്കി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടന്‍ എന്നെ വിളിച്ചു, പക്ഷേ സിനിമയോടുള്ള എന്റെ സ്നേഹത്തിന് മറ്റ് പദ്ധതികള്‍ ഉണ്ടായിരുന്നു. അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും തമ്മില്‍ ക്ലാഷായി. ലീവും ലഭിക്കാതെ ഇരിക്കുന്ന സാഹചര്യം വന്നു. അതുകൊണ്ട് ഗിയര്‍ മാറ്റാന്‍ സമയമായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചു വരുന്നു.’ സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. FC