മഞ്ജുവിനെ പ്രണയിച്ചു പോയി, അല്ലാതെ ശല്ല്യപ്പെടുത്തിയില്ല.. സനല്‍ ശശിധരന്….
ഇതുകേട്ടാല്‍ ആദ്യം ചിരിക്കുക ദിലീപ് ആയിരിക്കും… പിന്നാലെ മഞ്ജുവിന്റെ ആരാധകരും.. ആരെയും ആര്‍ക്കും ഇഷ്ടപ്പെടാം, അതെല്ലാം പ്രകൃതി നിയമം തന്നെയാണ് എന്നാല്‍ ഇങ്ങനെ ശല്ല്യപ്പെടുത്തിയാല്‍ ഇഷ്ടം നടക്കുമെന്ന് കരുതിയാല്‍ അതാണ് ഏറ്റവും വലിയ തെറ്റ്, അതാണ് സംവിധായകന് സനല്‍ ശശിധരനും സംഭവിച്ചത.് അദ്ദേഹം അറസ്റ്റിന് ശേഷം പറഞ്ഞത് കേള്‍ക്കുക,
മഞ്ജു തടവിലാണോ എന്ന് അന്വേഷിക്കേണ്ട ബാധ്യത നമ്മുടെ സമൂഹത്തിനുണ്ട്. അത് ചെയ്തില്ല. അത് ചെയ്യാത്തത് സനല്‍കുമാര്‍ ശശിധരന്റെ കുറ്റമല്ല. എന്റെ ഡ്യൂട്ടി എന്ന് പറയുന്നത് എനിക്കൊപ്പം ജോലി ചെയ്ത ഒരാള്‍ എനിക്ക് അറിയുന്ന ഒരാള്‍ക്ക് ഒരു ആപത്തുണ്ട് എന്ന് എനിക്ക് തോന്നുമ്പോള്‍ അത് സത്യസന്ധമായിട്ട് ഞാന്‍ അത് പറഞ്ഞു. അപ്പോഴും യാതൊരു പ്രതികരണവും ഒരിടത്ത് നിന്നുമുണ്ടായിട്ടില്ല. അത് ലഘുവായിട്ട് എടുക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. ക്രമസമാധാനം വളരെയധികം അട്ടിമറിക്കപ്പെടുന്നു എന്ന എന്റെ ആശങ്ക അറിയിച്ചു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കടമ ചെയ്തു.
അത് എഴുതിയതിന് പിറ്റേ ദിവസമാണ് ഇങ്ങനെ ഒരു കേസ് വരുന്നത്. നിങ്ങളുടെ ജീവന് ഭീഷണിയുണ്ട് എന്ന് എനിക്ക് ഒരു പേടിയുണ്ട്. അതുകൊണ്ട് ഞാന്‍ ഒരു പോസ്റ്റിടാന്‍ പോവുകയാണ്. പൊതുസമൂഹം അറിയണം എന്ന് തോന്നുന്നു എന്ന് പറഞ്ഞു. അവര്‍ മറുപടി ഒന്നും പറഞ്ഞില്ല. മെയിലും അയച്ചു. അവരുടെ പ്രതികരണം തുടര്‍ന്നും ഉണ്ടാകാതെ വന്നതോടെയാണ് പോസ്റ്റ് ചെയ്തത്. അപ്പോഴും അവര്‍ മിണ്ടിയില്ല. അങ്ങനെയാണ് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിനും കത്തയച്ചത്. ഇതെല്ലാം ഒരു പൗരന്റെ കടമയാണ്. കേസ് അന്വേഷിക്കുന്നതൊക്കെ എന്റെ ജോലിയാണ്. പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അത് നിരസിച്ചതിലാണോ ഇങ്ങനെ ശല്ല്യപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നായിരുന്നു സംവിധായകന്റെ മറുപടി. FC