നയന്‍താര വിഘ്നേഷ് ശിവ വിവാഹം ജൂണ്‍ 9 ന് കാത്തിരിപ്പ് തീര്‍ന്നു ആരാധകര്‍ ഹാപ്പി……
നീണ്ട വര്‍ഷത്തെ പ്രണയം, ആരാധകരുടെ കാത്തിരിപ്പ് എല്ലാം അവസാനിച്ചു നയന്‍താര വിഘ്നേഷ് ശിവ വിവാഹത്തിന്റെ തിയ്യതിയും വേദിയും പുറത്തുവിട്ടിരിക്കുകയാണ് താരങ്ങള്‍, തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 ന് ആണ് വിവാഹം.
മാലിദ്വീപില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിവാഹവിരുന്ന് സംഘടിപ്പിക്കും. ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. 2011-ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയന്‍താര തിരിച്ചു വന്നത് 2015 ല്‍ വിഘ്നേശ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.
വിഘ്നേശിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വിഘ്നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്താരയ്ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍,
ഒട്ടനവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പൂജാവഴിപാടുകള്‍ കഴിച്ചാണ് ജ്യോത്സ്യര് നിര്‍ദ്ദേശിച്ച സമയത്ത് വിവാഹിതരാകുന്നത് നയന്‍സും വിഘ്നേഷും… ആദ്യമേ ഈ മംഗളകര്മ്മത്തിന് ആശംസകള്‍ നേരുകയാണ് ഞങ്ങള്‍ FC