ജയിലറിന്റെ വമ്പന്‍ വിജയം 110 കോടി പ്രതിഫലത്തിന് പിന്നാലെ രജനിക്ക് 600 കോടികിട്ടിയ സന്തോഷത്തില്‍ പിന്നെയും കോടികള്‍…
വാരിക്കൂട്ടുമ്പോള്‍ വാരിക്കോരിക്കൊടുക്കുക.. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ ബോക്സോഫീസില്‍ വിജയത്തേരോട്ടം തുടരുകയാണ്. കളക്ഷനില്‍ ആഗോളതലത്തില്‍ 600 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ അഭൂതപൂര്‍വമായ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍മാതാവ് കലാനിധി മാരന് സൂപ്പര്‍താരത്തെ നേരില്‍ക്കണ്ട് ചെക്ക് കൈമാറിയത്.
സണ്‍ പിക്ചേഴ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞദിവസമാണ് നിര്‍മാതാവ് കലാനിധി മാരന് രജിനികാന്തിനെ അദ്ദേഹത്തിന്റെ ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള വസതിയിലെത്തി സന്ദര്‍ശിച്ചത്. 110 കോടി രൂപ പ്രതിഫലമായി രജനീകാന്തിന് നല്‍കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പുറമേയാണ് ഒരു സംഖ്യയുടെ ചെക്കും കലാനിധി മാരന് കൈമാറിയത്. ലാഭവിഹിതമെന്നോണം നല്കിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല. പുറത്തിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്നുമാത്രം 350 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.
ഈ വര്‍ഷമിറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായും ജയിലര്‍ മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിങ് സമയത്ത് രജിനികാന്ത് ഇന്ത്യയിലെ പല ആത്മീയസ്ഥലങ്ങളിലേക്ക് യാത്ര നടത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞദിവസം താന്‍ മുമ്പ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന ബെംഗ്ളൂരുവിലെ ബസ് ഡിപ്പോയിലും താരം എത്തിയിരുന്നു.. കൂടാതെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ടുവന്ദിച്ചതും വലിയ വാര്‍ത്തയായി. FC