പൃഥ്വിരാജിന്റെ ഈ നായികയെ ഓര്‍മ്മയുണ്ടോ.. വിവാഹമോചനം കഴിഞ്ഞു വീണ്ടുമിതാ.. നടി ഗായത്രി…..
നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന രാജസേനന് സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത്.
ഈ ചിത്രത്തില്‍ പൃഥ്വിരാജിന് നായികയായത് ഗായത്രിയായിരുന്നു. ശേഷം ഇവരെ മലയാളത്തില്‍ അധികം കണ്ടില്ല.
പ്രശസ്ത കൊറിയോഗ്രാഫര്‍ രഘുറാമിന്റെ മകളാണ് ഗായത്രി രഘുറാം, ചാര്‍ലി ചാപ്ലിന് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ഗായത്രിയുടെ തുടക്കം. പ്രഭുദേവ നായകനായി എത്തിയ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ് സിനിമകളില്‍ സജീവമായെങ്കിലും മൂന്ന് വര്‍ഷം കൊണ്ട് കല്ല്യാണം കഴിഞ്ഞ് ഇന്റസ്ട്രി വിട്ടു.വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ ഗായത്രി നാലു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി. മടങ്ങി വന്ന ശേഷം സിനിമയില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ മിക്കതും അമ്മ വേഷങ്ങള്‍ ആയിരുന്നു. 23 വയസ്സ് പ്രായമുള്ള തനിയ്ക്ക് അമ്മ വേഷങ്ങള്‍ തന്ന് വിളിച്ചപ്പോള്‍, അഭിനയം വേണ്ടെന്ന് വച്ചു. അങ്ങിനെയാണ് കൊറിയോഗ്രാഫിയിലേക്ക് തിരിഞ്ഞു,
അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ദീപക് ചന്ദ്രശേഖറുമായി 2006 ലാണ് ഗായത്രിയുടെ വിവാഹം നടക്കുന്നത്. 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് നടി ആ ബന്ധത്തില്‍ നിന്നും പിന്മാറിയത്. 2010 ല്‍ ഇരുവരും നിയമപരമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ് പോയ കാര്യങ്ങളിലൊന്നും ഞാന്‍ മുന്‍ഭര്‍ത്താവിനെ കുറ്റം പറയാന്‍ പോവുന്നില്ല. നിലവില്‍ അദ്ദേഹം വേറെ കല്ല്യാണം കഴിച്ചു. വീണ്ടും വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് ഗായത്രി പറയുന്നു.
എന്തായാലും ഗായത്രി നിങ്ങള്‍ സ്വസ്ഥമായല്ലോ. FC