നടി ഗായത്രിയെ അന്വേഷിക്കുന്നവര്‍ക്ക് മുന്നിലെക്കിതാ ഒരു പിടപിടക്കുന്ന കളിയുമായി ചിരിക്കരുത് …
കഴിഞ്ഞ രണ്ടുവര്ഷങ്ങള് നടി ഗായത്രി സുരേഷിന് തൊട്ടതെല്ലാം അബദ്ധങ്ങള്‍ മാത്രമായിരുന്നു.. ട്രോളുകളും കണ്ണീരും.. അവസാനം കാണാതായ അവരിതാ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു, ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ തമ്മനയുടെ ‘കാവാലാ’ പാട്ടിനൊപ്പമാണ് തകര്‍പ്പന്‍ ചുവടുകളുമായി നടി ഗായത്രി സുരേഷിന്റെ റീ എന്‍ട്രി. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച നൃത്ത വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഒട്ടനവധി ആരാധകര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.
സ്റ്റൈലിഷ് ലുക്കില്‍ ചടുലമായ ചുവടുകള്‍ അവതരിപ്പിച്ച ഗായത്രി, ഗാനരംഗത്തിലെ തമന്നയെ പോലും കടത്തിവെട്ടി എന്നാണ് ആരാധകരുടെ പ്രതികരണം. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരെ ചുവടുവപ്പിച്ച ഗാനമാണ് ‘കാവാലാ’. അടുത്തിടെ നടി അഹാന കൃഷ്ണയും പാട്ടിനൊപ്പം നൃത്തം ചെയ്ത് വിീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തമന്നയുടെ ഗ്ലാമര്‍ ലുക്കും ചടുലമായ ചുവടുകളും കൊണ്ട് തെന്നിന്ത്യയാകെ തരംഗമായതാണ് ‘കാവാലാ’ ഗാനം. രജനികാന്ത് ചിത്രം ജയിലറിനു വേണ്ടി അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കിയ ഗാനമാണിത്. അരുണ്‍രാജ കാമരാജ് വരികള്‍ കുറിച്ച ഗാനം അനിരുദ്ധും ശില്പ റാവുവും ചേര്‍ന്ന് ആലപിച്ചു. FC