നമ്മളെ അന്നും ഇന്നും എന്നും ചിരിപ്പിക്കുന്ന നടന് ചാപ്ലിന്ന്റെ മകളും നടിയുമായ ജോസഫൈന് മരിച്ചു….
ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ ചിലരെ ദൈവം ഭൂമിയിലേക്കയക്കും അത്തരത്തിലൊരു അവതാരമായിരുന്നു വിഖ്യാത ചലച്ചിത്രകാരന് ചാര്‍ലി ചാപ്ലിന് അദ്ദേഹത്തിന്റെ മകളും നടിയുമായ ജോസഫൈന് ചാപ്ലിന് 74ാം മത്തെ വയസില്‍ വിടവാങ്ങിയിരിക്കുന്നു. ജൂലൈ 13 ന് പാരിസിലായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ മരണവാര്‍ത്ത പുരത്തുവിട്ടത്. ചാര്‍ലി ചാപ്ലിനും ഭാര്യ ഊന ഒ നീലിനും ജനിച്ച എട്ടുമക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈന് . 1949 ല്‍ കാലിഫോര്‍ണിയയിലെ സാന്താ മോണിക്കയിലായിരുന്നു ജനനം. മൂന്നാമത്തെ വയസ്സിലാണ് ജോസഫൈന് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചാര്‍ലി ചാപ്ലിന്റെ ക്ലാസിക് ചിത്രമായ ലൈം ലെറ്റിലൂടെയായിരുന്നു സിനിമാപ്രവേശം. എ കൗണ്ടസ് ഫ്രം ഹോങ്കോങ്, കാന്റര്‍ബറി ടെയില്‍സ്, എസ്കേപ്പ് ടു ദ സണ്‍, ജാക്ക് ദ റിപ്പര്‍, ഡൗണ്ടൗണ്, ഷാഡോമാന്‍, ഡൗണ്ടൗണ് ഹീറ്റ്സ് തുടങ്ങി പതിനാറോളം സിനിമകളില്‍ അഭിനയിച്ചു. എട്ടോളം ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. രണ്ടു വിവാഹം കഴിച്ച താരത്തിന് മൂന്ന് മക്കളുമുണ്ട് ആദരാഞ്ജലികളോടെ FC