നിങ്ങളുടെ ഇഷ്ട നടി ഗൗരിയാണ് 96 ലെ ജാനു.. വളര്‍ന്നിരിക്കുന്നു ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിരിക്കുന്നു…..
കുട്ടിക്കളികഴിഞ്ഞു ജാനു ആള് വലുതായിരിക്കുന്നു… കണ്ടില്ലേ ഇരുത്തം വന്നിരിക്കുന്നു… റാം എന്ന കഥാപാത്രമായി വിജയ് സേതുപതിയും ജാനു എന്ന കഥാപാത്രമായി തൃഷയും തിളങ്ങിയപ്പോള്‍, അതിന്റെ ചെറുപ്പകാലം അവതരിപ്പിച്ച താരങ്ങളും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ചു. അതില്‍ തന്നെ കുട്ടി ജാനുവായി അഭിനയിച്ച താരം മലയാളിയാണ്. പത്തനംതിട്ട അടൂര്‍ സ്വദേശിനിയായ ഗൗരി ജി കിഷനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗൗരി മലയാളി ആണെങ്കിലും വളര്‍ന്നത് ചെന്നൈയിലാണ്. ആ സിനിമയോടെ ഗൗരിക്ക് മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വന്നു.
മാര്‍ഗംകളി എന്ന സിനിമയില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചപ്പോള്‍ അനുഗ്രഹീതന്‍ ആന്റണി എന്ന സിനിമയില്‍ നായികയായി അരങ്ങേറുകയും ചെയ്തു. മാസ്റ്റര്‍, കര്ണന് തുടങ്ങിയ തമിഴ് സിനിമകള്‍ക്ക് പുറമേ ജാനു എന്ന തെലുങ്ക് സിനിമയിലും ഗൗരി അഭിനയിച്ചിട്ടുണ്ടായിരുന്നു. പുത്തം പുതു കാലൈ വിടിയാദെയാണ് അവസാന റിലീസ്. ശ്രീദേവി ശോഭന്‍ ബാബു എന്ന തെലുങ്ക് സിനിമയാണ് ഗൗരിയുടെ ഷൂട്ടിംഗ് നടക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം ഒരു മില്യണില്‍ അധികം ഫോളോവേഴ്സാണ് ഗൗരിക്കുള്ളത്. ഗൗരിയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
മദന്‍ രാജാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.സമീഹ അയ്യരാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മഹാശ്രിയാണ് മേക്കപ്പ് ചെയ്തത്. വളരെ മികച്ച അവസരങ്ങള്‍ ഗൗരിക്ക് ലഭിക്കട്ടെ FC