മലയാളത്തിന് വീണ്ടും ഒരു സിനിമക്കാരന് കൂടി ഇല്ലാതായിരിക്കുന്നു-ദു:ഖവും കണ്ണീരും തന്നെ.
രണ്ട് ദിവസം മുമ്പാണ് മലയാറ്റൂര്‍ സുരേന്ദ്രനെന്ന പഴയകാല നടനെ മലയാള സിനിമക്ക് നഷ്ടമായത്.അതിന് പിന്നാലെയിതാ അതേ കാലഘട്ടത്തിലുണ്ടായിരുന്ന ഒരു സിനിമപ്രവര്ത്തകനെ കൂടിയിതാ മരണം കൊണ്ടുപോയിരിക്കുന്നു.
സിനിമ നിര്‍മ്മാതാവും വിതരണ കമ്പനി ഗുരു പിക്ചേഴ്സിന്റെ ഉടമയുമായ കൊല്ലം മാങ്കാട് കാട്ടും പുറം കൈതമന രവിയാണ് വിടവാങ്ങിയിരിക്കുന്നത്.ചെന്നൈ ചൂളൈമേട് കൃഷ്ണപുരം സ്ട്രീറ്റിലായിരുന്നു താമസം.അവിടെ വെച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്.ഗുരു പിക്ച്ചേഴ്സ് രവി എന്നായിരുന്നു
അറിയപ്പെട്ടിരുന്നത്.
അപ്സരസ്സ്,ക്രൂരന് എന്നീ സിനിമകള്‍ മലയാളത്തിലും സീത ഗീത തമിഴിലും നിര്‍മ്മിച്ചു.1980-90 കാലത്ത് മലയാള സിനിമ ചെന്നൈയില്‍ വിതരണത്തിനെത്തിച്ചിരുന്നത് ഗുരു പിക്ച്ചേഴ്സ് ആയിരുന്നു.അതില്‍ ഹിറ്റ് ചിത്രങ്ങളായ ചെമ്മീന്‍,തകര,മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍,തച്ചോളി അമ്പു തുടങ്ങിയവയെല്ലാം ഇതില്പെടുന്നചിത്രങ്ങളാണ്.
രവിയുടെ ഭാര്യ വിലാസിനി മൂന്ന് മക്കള്‍ വിലാസിനി റീബ ഗുരു ചരണ്‍ മരുമക്കള്‍ അരുണ്‍ ,നിഷ,പ്രദീപ്.വിവരമറിഞ്ഞ് അനുശോചിച്ച താരങ്ങള്‍ക്കൊപ്പം ഞങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.ഗുരു പിക്ചേഴ്സും ഇനി ഓര്‍മ്മകള്‍ മാത്രം.
ഫിലീം കോര്‍ട്ട്.