എഴുപതാം ജന്മദിനം ആഘോഷിക്കുന്ന മമ്മുട്ടിക്ക് അദ്ദേഹത്തിന്റെ ആയിരം സിനിമകള്‍കൊണ്ട് പ്രണാമം
70 വയസ്സിന്റെ പൂര്‍ണ്ണതയിലാണ് മലയാളത്തിന്റെ സൗന്ദര്യ പുരുഷന്, മെഗാ സ്റ്റാര്‍, ഭരത് മമ്മുട്ടി.1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയില്‍, ഉമ്മ ഫാത്തിമ. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടന് ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം ഇവിടെയാണ് ഉമ്മയുടെ നാട് പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളില്‍ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടര്‍ന്ന് എറണാകുളത്തുള്ള ഗവണ്മെന്റ് ലോകോളേജില്‍ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയില്‍ അഡ്വക്കേറ്റ് ശ്രീധരന് നായരുടെ ജൂനിയര്‍ അഭിഭാഷകനായി രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. . 1980ല്‍ മമ്മൂട്ടി വിവാഹിതനായി; സുല്‍ഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികള്‍ക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുല്‍ഖര്‍ സല്മാന് എന്നു പേരുള്ള ഒരു മകനും ഉണ്ട്. മകന് ദുല്‍ഖര്‍ സല്മാന് ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ് അഞ്ചു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്കി ആദരിച്ചു.2O10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു.മമ്മുട്ടിയെന്ന താരം ഉദയം ചെയ്യുന്നതുമുതല്‍ ഇതാ സിനിമകള്‍ 1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ ആദ്യസിനിമ ചെറിയ വേഷം സിനിമ ഇറങ്ങിയില്ല 1973 ല്‍ കാലചക്രം ബോട്ട് ഡ്രൈവറുടെ ചെറിയ വേഷം 1980 മുതല്‍ അഭിഅഭിനയിച്ച ചിത്രങ്ങളിലെല്ലാം മമ്മുട്ടി കഥാപാത്രങ്ങള്‍ക്ക് പേരായി, മമ്മുക്കയുടെ എഴുപതാം ജന്മദിനത്തില് താരരാജാവ് മോഹന്‍ലാല്‍ പറയുന്നത്, ഞങ്ങള്‍ തമ്മിലുള്ള സ്നേഹവും പരിചയവും സൗഹൃദവും അടുപ്പവുമെല്ലാംതന്നെയാണ് നിങ്ങള്‍ ആ സീനിലും കണ്ടത്. അതില്ലെങ്കില്‍ അങ്ങനെ അഭിനയിക്കാന്‍ സാധിക്കില്ല. പിന്നെ നിങ്ങള്‍ ആ സീനില്‍ കണ്ടത് പലതും അല്ലെങ്കിലും ഞാന്‍ മമ്മൂട്ടിക്കയോട് ചെയ്യുന്നതാണ്. അവിടെ ഒരു ക്യാമറയും സ്റ്റാര്‍ട്ട് ക്യാമറ ആക്ഷനുമെല്ലാം ഉണ്ട് എന്ന വ്യത്യാസമേയുള്ളൂ. എനിക്കതുപോലെ അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം ഇപ്പോഴുമുണ്ട് – സിനിമയിലും അല്ലാതെയും. ഒന്നിച്ചുണ്ടുറങ്ങി എന്ന് പറഞ്ഞത് തീര്‍ത്തും ശരിയാണ്. അങ്ങനെതന്നെയായിരുന്നു.ജീവിതഗുണങ്ങളെക്കുറിച്ചാണെങ്കില് എനിക്കില്ലാത്തതെല്ലാം അദ്ദേഹത്തിനുണ്ട് ശരീരം നന്നായി നോക്കും. ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്ല ചിട്ടയുണ്ട്. പിന്നെ, എല്ലാക്കാര്യത്തിലും തന്റേതായ ഒരു സ്റ്റൈല്‍ അദ്ദേഹം എല്ലാകാലത്തും കാത്തുസൂക്ഷിച്ചിട്ടുണ്ട്. വസ്ത്രധാരണം, കാര്‍, ഫോണ്‍ എല്ലാത്തിലും ഒരു മമ്മൂട്ടിക്കാ സ്റ്റൈല്‍ ഉണ്ട്. അവയെല്ലാം അദ്ദേഹത്തിന് നന്നായി ഇണങ്ങുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുകൂടെ വേണമല്ലോ. ഒരുടുപ്പിട്ടാലും കാറില്‍ വന്നിറങ്ങിയാലും അത് നിങ്ങള്‍ക്ക് ചേരണം. അത് മമ്മൂട്ടിക്കായ്ക്ക് ഉണ്ട്. എനിക്കിതൊന്നുമില്ല. പ്രമുഖ സംവിധായകന് പ്രിയദര്‍ശന്റെ വാക്കുകള്‍ മമ്മൂട്ടി, മാര്‍ഗദര്‍ശിയായ ജ്യേഷ്ഠ സഹോദരനാണെന്നും മമ്മുട്ടിയുമൊത്ത് സിനിമകള്‍ കുറവായത് മന:പ്പൂര്വമല്ലെന്നും അദ്ദേഹം പറഞ്ഞു, കൂടുതല്‍ ഭാഷകളില്‍ ഡബ്ബിങ് നടത്തിയ നടനും മമ്മുട്ടിത്തന്നെ ഭാഷവച്ച് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്തിയ നടനും മമ്മൂട്ടിയായിരിക്കും. അവയില്‍ ചിലതിലൂടെ. ഈ കേട്ടത് ബ്രീട്ടീഷ് ഇംഗ്ലീഷ്, ഇനി കോട്ടയം. കാരോട് എന്നാ പറയനാ. തിരോന്തരംകാരെയും അയാള്‍ നിരാശപ്പെടുത്തിയില്ല. പ്രാഞ്ചിയേട്ടനിലൂടെ തൃശൂരും ഒരലക്കങ്ങ അലക്കി. ബിഗ് ബി യിലൂടെ നുമ്മ ഫോര്‍ട്ടുകൊച്ചിക്കാരുടെ ഹൃദയത്തിലുമേറി. കോയിക്കോടന്‍ ഭാഷയും പരീക്ഷിച്ചു. കന്നഡക്കാരന് മലയാളം പറയുന്നതെങ്ങനെയെന്ന് ചട്ടമ്പിനാടില്‍ കാണാനായി. കൊങ്കിണിമലയാളവും പയറ്റി. ഞങ്ങ കടാപ്പുറത്തുകാരെയും സങ്കടപ്പെടുത്തീല. ലൗഡ് സ്പീക്കറില്‍ തനി തോപ്രാംകുടിക്കാരനായി. മയ്യഴിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയിലെ വാമൊഴിയുമായി പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിലെത്തി. പറഞ്ഞാല്‍തീരില്ല എഴുപതു വര്‍ഷത്തെ മമ്മുക്കയുടെ ജീവിതം, നേരുകയാണ് ആയൂരാരോഗ്യ സൗഖ്യവും, ദീര്‍ഘായുസും ഒപ്പം 1000 സിനിമകള്കൊണ്ടൊരര്ച്ചനയും FC