നടന് രവിയുടെ മരണവും എത്തി-സീരിയലിനും സിനിമക്കും നഷ്ടം.
ആരാധകര്‍ക്ക് ഇപ്പോഴും പ്രിയതാരം തന്നെയായിരുന്നു ബോളിവുഡ് നടന് രവിപട്വര്ധന്.താരം സിനിമയില്‍ നിറഞ്ഞ് നിന്നത് നാല് പതിറ്റാണ്ടാണ്.ഈ നാല്‍പ്പത് വര്‍ഷവും ഹിന്ദി,മറാത്തി സിനിമകള്‍ക്കൊപ്പം സീരിയലുകളിലൂടെ ചെറിയ സ്ക്രീനിലും താരം നിറഞ്ഞു നിന്നു.തേസാബ് എന്ന ഹിറ്റ് ചിത്രത്തിലെ റോളില്‍ അദ്ദേഹം
ആരാധകരുടെ ഇഷ്ട താരമായി.ഒപ്പം അങ്കുഷ് എന്ന ചിത്രം കൂടി
ആയതോടെ രവി പട്വര്ധന് തിരക്കുള്ള സഹനടനായി.തുടര്‍ന്നദ്ദേഹം 200 ലേറെ ചിത്രങ്ങളിലാണ് വേഷമിട്ടത്.നിരവധി ആരാധകരുള്ള രവി പട്വര്ധന് നല്ലൊരു മനുഷ്യ സ്നേഹിയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ടി ചെയ്യുന്ന ആളുകൂടിയായിരുന്നു.
തന്റെ ഒപ്പം അഭിനയിച്ച എല്ലാ താരങ്ങളോടും സൗമ്യതയോടെ
പെരുമാറി ആ പെരുമാറ്റം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയും.ലൊക്കേഷനില്‍ ലൈറ്റ് ബോയ് മുതല്‍ സംവിധായകന് വരെ രവിഭായ്യെ സ്നേഹം കൊണ്ട് മൂടി.
അഗ്ഗ ബായ് സസു ബായ് എന്ന മറാത്തി T.V.ഷോയിലൂടെയായിരുന്നു
കുടുംബ മനസ്സുകളെ രവി ഭായ് കീഴടക്കിയത്.84 വയസ്സിലെത്തിയ
താരത്തിന് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളൊന്നും കാര്യമായി
ഉണ്ടായിരുന്നില്ല.ഇന്നലെ അദ്ദേഹം ആരാധകരെയും ബന്ധുക്കളെയും വിട്ടകന്നിരിക്കുന്നു.മുംബൈയില്‍ ഇന്നലെ സംസ്കാരം നടത്തി.ആദരാഞ്ജലികളോടെ..
ഫിലീം കോര്‍ട്ട്.