മലയാളത്തിന് വീണ്ടും പ്രമുഖ സിനിമാക്കാരനെ നഷ്ടമായിരിക്കുന്നു-നീണ്ട താര നിര സാക്ഷി.
എത്രയെത്ര താരങ്ങള്‍ക്ക് അവസരം നല്കി.അത് എത്ര പേര് ഓര്ക്കുന്നുണ്ടാവുമെന്നറിയില്ല.സംവിധായകരും നടന്മാരും കഥ പറയാനും അവസരം ചോദിക്കാനുമായി എന്നും ചെന്ന് കണ്ടിരുന്ന
സുബ്രഹ്മണ്യം കുമാര്‍ വിടവാങ്ങിയിരിക്കുന്നു.
നിര്‍മ്മാതാവും മെരിലാന്റ് സ്റ്റുഡിയോ സ്ഥാപകനും സംവിധായകനുമായിരുന്ന പരേതനായ പി.സുബ്രഹ്മണ്യത്തിന്റെ മകനും നിര്‍മ്മാതാവും സിനിമാതിയേറ്ററുകളുടെ ഉടമയുമായിരുന്ന സുബ്രഹ്മണ്യം കുമാര്‍ എന്ന എസ്.കുമാര്‍ തന്റെ 90ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.തിരുവനന്തപുരത്തെ ന്യൂ ശ്രീകുമാര്‍,ശ്രീ വിശാഖ് സിനിമാശാലകളുടെ ഉടമസ്ഥനും നിര്‍മ്മാണ കമ്പനിയായ ശാസ്താ പ്രൊഡക്ഷന്‍സിന്റെ ഉടമയുമായിരുന്നു.തിരുവനന്തപുരം വഴുതക്കാട്ടെ ഈശ്വരവിലാസം ബീക്കണ്‍ ഗ്രീന്‍ സ്ക്വയര്ഫ്ളാറ്റ് 8 B യില്‍ ഇന്നലെ വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് നേമത്തുള്ള മെറിലാന്റ് സ്റ്റുഡിയോ വളപ്പില്‍ നടക്കും.ശാസ്താപ്രൊഡക്ഷന്റെ ഹിറ്റ് സിനിമകളായിരുന്നു ഭക്ത ഹനുമാന്,അമ്മേ ഭഗവതി,ശബരിമലയില്‍ തങ്ക സൂര്യോദയം,വേനലില്‍ ഒരു മഴ,പുതിയ വെളിച്ചം,മുന്നേറ്റം,അമ്പല വിളക്ക് തുടങ്ങിയവ.ഇവ കൂടാതെ ഇരുപത്തിയഞ്ചിലേറെ സിനിമകള്‍ S.കുമാര്‍ നിര്‍മ്മിച്ചിട്ടുണ്ട്.ഇതില്‍ ഒട്ടുമിക്ക സിനിമകളും മില്ലേനിയം ഓഡിയോസ് വിപണിയിലും യൂടൂബിലും എത്തിച്ചിട്ടുണ്ട്.ആദരാഞ്ജലികളോടെ…
ഫിലീം കോര്‍ട്ട്.