വിജയ് ബാബു തെറ്റ് ചെയ്തു, ഹോം സിനിമ ജൂറി കണ്ടില്ല.. പൊട്ടിത്തെറിച്ച് ഇന്ദ്രന്‍സും, മഞ്ജുവും……
ചിരിക്കാതെ വര്‍ത്തമാനം പറയാത്ത ഇന്ദ്രന്‍സ് ആദ്യമായി ഒന്ന് മിണ്ടി കൊള്ളേണ്ടവര്‍ക്കെല്ലാം കൊള്ളേണ്ട പോലെ കൊണ്ട്…. സ്ഥാനമാനങ്ങള്‍ അലങ്കാരത്തിനായി കൊണ്ടുനടക്കുന്ന പലരില്‍ ഒരാളായ സംവിധായകന് രഞ്ജിത് എനിക്കൊന്നുമറിയില്ല രാമനാരായണ എന്നു പറഞ്ഞു കണ്ടം വഴിഓടി… വിജയ് ബാബുവാണോ നടിയാണോ ചതിച്ചതെന്നറിയാതെ നില്ക്കുമ്പോള് അതിന്റെ പേരില്‍ നല്ലൊരു സിനിമയെയും അതിലെ മുഴുവന്‍ അഭിനേതാക്കളെയും അടച്ചാക്ഷേപിച്ച ജൂറി ഒരു കാലത്തും നന്നാകില്ല.
ആര്‍ക്കോ വേണ്ടി ആരൊക്കെയോ ചേര്‍ന്ന് എന്തൊക്കയോ ചെയ്തുകൂട്ടലാണ് കാലാകാലമായി ജൂറി ചെയ്യുന്നത്, അതിലിതാ ഹോം എന്ന സിനിമയുടെ ശവദാഹവും നടത്തിയിരിക്കുന്നു അതിനെ കുറിച്ച് ഇന്ദ്രന്‍സ് പറയുന്നത്, വ്യക്തിപരമായി എനിക്ക് പുരസ്കാരം ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ സിനിമയെ പൂര്‍ണമായി തഴഞ്ഞതെന്തിന് എന്നറിയില്ല. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം.
വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ?. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോ? ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേര്ത്തുവയ്ക്കമായിരുന്നില്ലെയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
മഞ്ജു പിള്ളയുടെ വാക്കുകള്‍ പ്രതിഷേധമില്ല, എന്നിരുന്നാലും ഹോമിനെ പരിഗണിക്കാത്തതില്‍ വിഷമമുണ്ട്. പത്താം ക്ലാസില്‍ മാര്‍ക്ക് കുറമ്പോള്‍ തോന്നുന്ന ഒരു സങ്കടമില്ലേ, അതുപോലെ. വ്യക്തിപരമായ പുരസ്കാരങ്ങളെക്കുറിച്ചല്ല പറയുന്നത്. സിനിമയെക്കുറിച്ച് മാത്രമാണ് എന്റെ വിഷമം. അത്രയുമേറെ ചര്‍ച്ച ചെയ്യപ്പെട്ട, ജനങ്ങള്‍ സ്നേഹിച്ച ഒരു സിനിമയായിരുന്നു ഇത്. ഒരു വിഭാഗത്തിലും സിനിമയെ പുരസ്കാരത്തിന് പരിഗണിച്ചില്ല എന്ന് പറയുമ്പോള്‍ കാരണം എന്തെന്ന് മനസ്സിലാകുന്നില്ല- മഞ്ജു പിള്ള പറഞ്ഞു.
എന്നാണാവോ ഈ മേഖലയൊക്കെ കളങ്കരഹിതമാവുക, കലയെ കലാകാരനെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയം നിന്നാല്‍ ഒന്നും എവിടെയും ശരിയാകില്ല. FC