മലയാളികളുടെ ബേബിയായ നടി മീനാക്ഷിക്ക് 9 A+ അത് പത്താക്കാനുള്ള ശ്രമം നടക്കുന്നു……..
കഴിഞ്ഞ തവണ വാരിക്കോരിയായിരുന്നു മാര്‍ക്ക് കൊടുത്തത്, അന്ന് ഒന്നേകാല്‍ ലക്ഷത്തിന് മുകളിലായിരുന്നു ഫുള്‍ എ പ്ലസ് എങ്കില്‍ അത് ഈ തവണ വെറും നാല്പത്തിയഞ്ചായിരത്തിന് താഴെയായി ഫുള്‍ A + പ്രതീക്ഷിച്ച പലരും നിരാശയിലാണ്,
മലയാളികളുടെ ഇഷ്ട ബേബി നടിയായ മീനാക്ഷിയും ഈ തവണ പത്താംക്ലാസ്സ് പരീക്ഷ എഴുതിയവര്ക്കൊപ്പമുണ്ടായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് ബാലതാരം മീനാക്ഷി അനൂപ്. പത്തില്‍ ഒന്‍പത് വിഷയങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആണ്. ഫിസിക്സിന് ബി പ്ലസ് ഗ്രേഡ്. ”ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്.”-തന്റെ മാര്‍ക്ക്് ലിസ്റ്റ് പങ്കുവച്ച് മീനാക്ഷി കുറിച്ചു.
അനൂപ്- രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്കൂളില്‍ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ് എന്ന സഹോദരനുമുണ്ട്. 99.26 ശതമാനമാണ് ഇത്തവണത്തെ വിജയം. 99.47 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.
4,26,469 പേര് പരീക്ഷ എഴുതിയതില്‍ 4,23,303 പേര് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.
വിജയശതമാനം കൂടുതലുള്ള റവന്യു ജില്ല കണ്ണൂര്‍ (99.76%). വിജയശതമാനം കുറഞ്ഞ റവന്യു ജില്ല-വയനാട് (98.07%). വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല-പാല (99.94%). കുറഞ്ഞ വിദ്യാഭ്യാസ ജില്ല- ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം. 3024 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചു. ഗള്‍ഫില്‍ 571 പേര് പരീക്ഷ എഴുതിയതില്‍ 561 പേര് ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയം 98.25%. ജയിച്ചവരും തോറ്റവരും പുതിയ തുടക്കത്തിലേക്ക് കടക്കുക FC